ടി എന്‍ പ്രതാപന്‍ സംഘപരിവാര്‍ ഏജന്റ്; തൃശ്ശൂര്‍ ഡിസിസി മതിലില്‍ പോസ്റ്റര്‍

single-img
18 June 2024

കോൺഗ്രസ് നേതാവ് ടിഎന്‍ പ്രതാപനെതിരെ തൃശൂരില്‍ വീണ്ടും പോസ്റ്റര്‍.ഡിസിസി ഓഫീസ് മതിലിലും പ്രസ്‌ക്ലബ് പരിസരത്തുമാണ് പോസ്റ്റര്‍. പ്രതാപനെതിരെ സംഘടനാ അച്ചടക്ക നടപടി സ്വീകരിക്കണമെന്ന് ആവശ്യം.

ലോക്സഭാ തെരഞ്ഞെടുപ്പ് തോല്‍വിയില്‍ കെ സി ജോസഫിന്റെ നേതൃത്വത്തിലുള്ള അന്വേഷണ കമ്മീഷന്‍ സിറ്റിങ് നടത്താനിരിക്കെയാണ് പോസ്റ്റര്‍ പ്രത്യക്ഷപ്പെട്ടത്. കഴിഞ്ഞ ദിവസം ഡിസിസി താൽക്കാലിക അധ്യക്ഷനായി ചുമതലയേറ്റ വികെ ശ്രീകണ്ഠന്‍ പോസ്റ്റര്‍ യുദ്ധവും വിഴുപ്പലക്കലും വിലക്കിയിരുന്നു.

സംസ്ഥാനത്തിൽ തെരഞ്ഞെടുപ്പ് നടക്കുമ്പോള്‍ ടി എന്‍ പ്രതാപന്‍ ഗള്‍ഫ് ടൂര്‍ നടത്തി ബിനാമി കച്ചവടങ്ങള്‍ നടത്തിയെന്നാണ് ആരോപണം. സേവ് കോണ്‍ഗ്രസ് ഫോറത്തിന്റെ പേരിലാണ് പോസ്റ്റര്‍.ടി എന്‍ പ്രതാപന്‍ സംഘപരിവാര്‍ ഏജന്റാണെന്നും ആരോപണം ഉണ്ട്.