‘ടൈറ്റാനിക്കി’ല്‍ റോസ് രക്ഷപ്പെട്ട വാതില്‍പ്പലകയുടെ കഷണം വിറ്റുപോയത് 7,18,750 ഡോളറിന്

single-img
27 March 2024

‘ടൈറ്റാനിക്ക് ’ സിനിമയുടെ ക്ളൈമാക്സ് രംഗങ്ങളിൽ നായികയായ റോസ് പറ്റിപ്പിടിച്ചുകിടന്നു രക്ഷപ്പെട്ട ‘വാതില്‍പ്പലക’യുടെ കഷണം വിറ്റുപോയത് 7,18,750 ഡോളറിന്. ഈ ഒരു ചെറിയ പലകയില്‍ രണ്ടുപേര്‍ക്കിടമില്ലാത്തതിനാല്‍ റോസിന്റെ പ്രാണപ്രിയന്‍ ജാക്ക് വെള്ളത്തില്‍ തണുത്തുറഞ്ഞ് മരിക്കുകയായിരുന്നു.

ബാള്‍സ എന്ന് പേരുള്ള ഒരു മരത്തിന്റെ പലകയാണ് സിനിമയില്‍ വാതിലിനായി ഉപയോഗിച്ചത്. നായകനായ ജാക്കിന് പലകയില്‍ ഇടംകിട്ടാതിരുന്നതിനെ ശാസ്ത്രവസ്തുതകള്‍ നിരത്തി ചിലര്‍ ചോദ്യം ചെയ്തിരുന്നു. സിനിമയിറങ്ങി 25-ാം വര്‍ഷം സംവിധായകന്‍ ജെയിംസ് കാമറൂണ്‍ ശാസ്ത്രീയപരീക്ഷണത്തിലൂടെ ഈ സംശയം ദൂരികരിക്കുകയും ചെയ്തു. പ്രശസ്ത അമേരിക്കൻ ലേലകമ്പനിയായ ഹെറിറ്റേജ് ഓക്ഷന്‍സ് ആണ് ഇതുള്‍പ്പെടെ ഹോളിവുഡ് സിനിമകളിലെ വിവിധ സാധനങ്ങള്‍ ലേലത്തിനെത്തിച്ചത്.