ടി20 ടീമില്‍ വിരാട് കോലിയുടെയും രോഹിത് ശര്‍മയുടെയും കാലം കഴിഞ്ഞു: രവിശാസ്ത്രി

single-img
15 May 2023

ഇന്ത്യയുടെ ടി20 ടീമില്‍ വിരാട് കോലിയുടെയും രോഹിത് ശര്‍മയുടെയും കാലം കഴിഞ്ഞതായി തുറന്ന് പറഞ്ഞ് മുന്‍ ഇന്ത്യന്‍ പരിശീലകന്‍ രവി ശാസ്ത്രി. വരാനിരിക്കുന്ന ആദ്യ ടി20 പരമ്പരയില്‍ തന്നെ കോലിക്കും രോഹിത്തിനും പകരം ഐപിഎല്ലില്‍ തിളങ്ങിയ യുവതാരങ്ങള്‍ക്ക് അവസരം നല്‍കണമെന്നും രവി ശാസ്ത്രി ഇന്ന് ക്രിക് ഇന്‍ഫോയോട് പറഞ്ഞു.

ഇത്തവണ ഐപിഎല്ലില്‍ തിളങ്ങിയ യശസ്വി ജയ്‌സ്വാളിനെയും ജിതേഷ് ശര്‍മയെയും തിലക് വര്‍മയെയും പോലുള്ള കളിക്കാര്‍ക്ക് ഇന്ത്യന്‍ ടീമിലേക്ക് പ്രമോഷന്‍ നല്‍കണമെന്നും അതിലൂടെ അവര്‍ക്ക് രാജ്യാന്തര ക്രിക്കറ്റില്‍ മത്സരപരിചയം ഉറപ്പുവരുത്താനാകുമെന്നും രവി ശാസ്ത്രി പറഞ്ഞു.

നമ്മുടെ ടി20 ക്രിക്കറ്റില്‍ യുവതാരങ്ങള്‍ക്ക് അവസരം നല്‍കുന്നതിലൂടെ വിരാട് കോലിയ്ക്കും രോഹിത് ശര്‍മക്കും ഏകദിനങ്ങളിലും ടെസ്റ്റിലും ശ്രദ്ധകേന്ദ്രീകരിക്കാന്‍ കഴിയുമെന്നും ശാസ്ത്രി കൂട്ടിച്ചേർത്തു. .
രോഹിത്തിനെയും കോലിയയെയും പോലുള്ള താരങ്ങള്‍ക്ക് ഇനി ഒന്നും തെളിയിക്കാനില്ല. അവരെന്താണെന്ന് നമുക്കെല്ലാം അറിയാം.

അതിനാൽ തന്നെ ഇനി നടക്കാനിരിക്കുന്ന ആദ്യ ടി20 പരമ്പരയില്‍ തന്നെ യുവതാരങ്ങള ഇന്ത്യന്‍ ടീമിലെടുക്കണം. കോലിയുടെയും രോഹിത്തിന്‍റെയുമെല്ലാം പരിചയസമ്പത്ത് ഇനി വേണ്ടത് ടെസ്റ്റ് ക്രിക്കറ്റിലാണ്. അതുവഴി അവര്‍ക്ക് കൂടുതല്‍ ഊര്‍ജ്ജത്തോടെ കളിക്കാനാവുമെന്നും അദ്ദേഹം പറഞു.