കൊല്ലത്ത് ഗുണ്ടകൾ ത​മ്മി​ലു​ണ്ടാ​യ ഏ​റ്റു​മു​ട്ട​ലി​ല്‍ മൂ​ന്നു ​പേ​ര്‍​ക്ക് വെ​ട്ടേ​റ്റു

single-img
19 September 2022

കൊ​ല്ലം: ഗു​ണ്ട​ക​ള്‍ ത​മ്മി​ലു​ണ്ടാ​യ ഏ​റ്റു​മു​ട്ട​ലി​ല്‍ മൂ​ന്നു ​പേ​ര്‍​ക്ക് വെ​ട്ടേ​റ്റു. ഓ​ച്ചി​റ, മേ​മ​ന അ​ന​ന്ദു ഭ​വ​ന​ത്തി​ല്‍ അ​ന​ന്ദു (26), വ​ള്ളി​കു​ന്നം മ​ണ​ക്കാ​ട് വൃ​ന്ദാ​വ​ന​ത്തി​ല്‍ പ​ങ്ക​ജ് (31), മേ​മ​ന ക​ണ്ണാ​ടി കി​ഴ​ക്ക​തി​ല്‍ ഹ​രി​കൃ​ഷ്ണ​ന്‍ (26) എ​ന്നി​വ​ര്‍​ക്കാ​ണ് വെ​ട്ടേ​റ്റ​ത്.

ഓ​ച്ചി​റ ക​ല്ലൂ​ര്‍​മു​ക്കി​ന് സ​മീ​പം​ വ​ച്ചാ​ണ് ആ​ക്ര​മ​ണം. സം​ഭ​വ​വുമായി ബന്ധപ്പെട്ട് കാ​യം​കു​ളം സ്വ​ദേ​ശി​ക​ളാ​യ ഷാ​ന്‍, ഷി​യാ​സ്, ക​ണ്ടാ​ല​റി​യാ​വു​ന്ന മ​റ്റ് മൂ​ന്നു​പേ​ര്‍​ക്കെ​തി​രെ ഓ​ച്ചി​റ പൊലീ​സ് കേ​സെ​ടു​ത്തു.

ഒ​രേ ഗു​ണ്ടാ​സം​ഘ​ത്തി​ലെ അം​ഗ​ങ്ങ​ളും സു​ഹൃ​ത്തു​ക്ക​ളു​മാ​ണ് പരസ്പരം ഏറ്റുമുട്ടിയത്. ഷാ​നും പ​ങ്ക​ജും ത​മ്മി​ല്‍ ഫോ​ണി​ല്‍ സം​സാ​രി​ച്ച​പ്പോ​ളു​ണ്ടാ​യ ത​ര്‍​ക്ക​മാ​ണ് ആ​ക്ര​മ​ണ​ത്തി​ലേക്ക് നയി​ച്ച​ത്.