നവകേരള സദസിനെത്തുന്നവര്‍ക്ക് ബസും കാണാം, മുഖ്യമന്ത്രിയെയും കാണാം, മന്ത്രിമാരേയും കാണാം: മന്ത്രി മുഹമ്മദ് റിയാസ്

single-img
22 December 2023

സംസ്ഥാന സർക്കാരിന്റെ നവകേരള സദസിനെത്തുന്നവര്‍ക്ക് ബസും കാണാം, മുഖ്യമന്ത്രിയെയും കാണാം, മന്ത്രിമാരേയും കാണാമെന്ന് മന്ത്രി മുഹമ്മദ് റിയാസ്. ഒരു ശക്തിക്കും അത് തടയാനാവില്ല. അയ്യങ്കാളിയുടെ പഞ്ചമിയുടെ ചരിത്രത്തെ അടയാളപ്പെടുത്താന്‍ തീരുമാനിച്ചത് ഇടത് മുന്നണി സര്‍ക്കാരാണ്. പിണറായി സര്‍ക്കാരിന് തുടര്‍ ഭരണം ലഭിച്ചപ്പോള്‍ പലര്‍ക്കും ഉറക്കം നഷ്ടപ്പെട്ടു.

അങ്ങിനെ രാത്രി ഉറക്കം നഷ്ടപ്പെട്ട കോണ്‍ഗ്രസുകാര്‍ രാവിലെ പിച്ചും പേയും പറയുന്നു. സംസ്ഥാനത്തെ സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ഒരു അദൃശ്യ മുന്നണി പ്രവര്‍ത്തിക്കുന്നു. കെ സുരേന്ദ്രന്‍, വി മുരളീധരന്‍, കെ സുധാകരന്‍, വി.ഡി സതീശന്‍, ഭരണഘടന പദവിയില്‍ ഇരിക്കുന്ന വ്യക്തിയൊക്കെ അതിന്റെ ഭാഗമാണെന്നും അദ്ദേഹം ആരോപിച്ചു.

അതേപോലെ തന്നെ സര്‍ക്കാരിനെ പിടിച്ച് താഴെയിടും എന്ന് പറയുന്നവരോട്, 1959 അല്ല 2023 എന്നോര്‍ക്കണം. സര്‍ക്കാരിനെതിരെ യുഡിഎഫ് സംഘടിപിച്ച വിചാരണ സദസില്‍ ആളില്ല. നവകേരള സദസിനെതിരെ യുള്ള സമരത്തില്‍ പങ്കെടുക്കുന്നവര്‍ക്ക് പോലും സമരത്തിന്റെ മുദ്രാവാക്യം അറിയില്ലെന്നും അദ്ദേഹം പരിഹസിച്ചു.

കെ.എസ്.യു നടത്തിയ സമരത്തിലേക്ക് എത്തിയത് ക്രിമിനല്‍ സംഘങ്ങളാണ്. ആണിയടിച്ച പട്ടികയുമായാണ് അവര്‍ വന്നത്. സര്‍വകലാശാലകളിലെ സംഘപരിവാര്‍ വല്‍കരണത്തിന് എതിരെ ഉറക്കത്തില്‍ പോലും കെ.എസ്.യു ഒരക്ഷരം മിണ്ടിയില്ല. താന്‍ പ്രമാണിത്വത്തിന് കൈയ്യും കാലും വെച്ച പ്രതിപക്ഷ നേതാവ്, ബിജെപി അധ്യക്ഷനും മേലെയുള്ള അധ്യക്ഷനായി പെരുമാറുന്ന കെപിസിസി പ്രസിഡന്റും എന്തൊക്കെയോ വിളിച്ച് പറയുന്നു. ഈ സര്‍ക്കാര്‍ ഭരിക്കും മുന്നോട്ട് പോകും.തുടര്‍ഭരണം ഉണ്ടാകും. പക്ഷെ പ്രതിപക്ഷ നേതാവിന്റെ കസേരയില്‍ ചെസ്റ്റ് നമ്പര്‍ ത്രീയായി വേറെ ആളാകും ഉണ്ടാകുകുമെന്നും അദ്ദേഹം പറഞ്ഞു.