വർഗീയ അജണ്ടയുടെ ഭാഗമായ അനൗൺസ്‌മെൻ്റിന് പിന്നിൽ കാഫിർ സ്ക്രീൻഷോട്ടുമായി വന്നവർ: ഫാത്തിമ തെഹ്‌ലിയ

single-img
3 April 2026

പേരാമ്പ്രയിൽ അനൗൺസ്‌മെൻ്റ് വിവാദത്തിൽ ഗുരുതര ആരോപണവുമായി യുഡിഎഫ് സ്ഥാനാർഥി ഫാത്തിമ തെഹ്‌ലിയ. വർഗീയ അജണ്ടയുടെ ഭാഗമായ അനൗൺസ്‌മെൻ്റിന് പിന്നിൽ കാഫിർ സ്ക്രീൻഷോട്ടുമായി വന്നവരാണെന്ന് ഫാത്തിമ തെഹ്‌ലിയ ആരോപിച്ചു.

തനിക്കും കുടുംബത്തിനുമെതിരെ കടുത്ത സൈബർ ആക്രമണമാണ് നടക്കുന്നതെന്നും, പോസ്റ്റുകൾക്ക് താഴെ നീചമായ കമൻ്റുകളാണ് വരുന്നതെന്നും, സൈബർ ആക്രമണത്തിന് നേതൃത്വം നൽകുന്നത് ഇടതുപക്ഷമാണെന്നും ഫാത്തിമ തെഹ്‌ലിയ പറഞ്ഞു.

സൈബർ ആക്രമണത്തിൽ പല തവണ കേസ് കൊടുത്തിട്ടുണ്ട്.എന്നാൽ അതിലൊന്നും നടപടി ഇല്ലാതെ ഒരു സൈഡിൽ കെട്ടി കിടക്കുകയാണ്. സ്ഥാനാർഥിത്വം പ്രഖ്യാപിച്ചത് മുതൽ വീണ്ടും ഇത്തരത്തിലുള്ള ബൈബർ ആക്രമണങ്ങൾ വീണ്ടും ആരംഭിക്കുകയാണ് ഉണ്ടായതെന്നും ഫാത്തിമ തെഹ്‌ലിയ വ്യക്തമാക്കി.
കഴിഞ്ഞ ദിവസം, എൽഡിഎഫ് പ്രചാരണത്തിനിടെ നടത്തിയ അനൗൺസ്‌മെൻ്റാണ് വിവാദങ്ങൾക്ക് വഴിയൊരുക്കിയത്.

പിന്നാലെ യുഡിഎഫ് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകുകയും ചെയ്‌തിരുന്നു.ഫാത്തിമ തഹ്‌ലിയക്കെതിരെ മതസ്പർധ വളർത്തുന്നരീതിയിൽ പ്രചാരണം നടത്തുന്നുവെന്ന് ആരോപിച്ച് യുഡിഎഫ് ജില്ലാ ചെയർമാൻ ബാലനാരായണൻ ആണ് തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചത്. എൽഡിഎഫ് പ്രചാരണവാഹനത്തിൻ്റെ അനൗൺസ്‌മെൻ്റിൻ്റെ വീഡിയോസഹിതമാണ് പരാതി നൽകിയിരിക്കുന്നത്.