തോമസ് ഐസക്കിന്റെ മൊഴി വന്നാല്‍ കുറ്റവാളി ആരെന്ന് വ്യക്തമാകും: ചെറിയാന്‍ ഫിലിപ്പ്

single-img
2 April 2024

കേന്ദ്ര ഏജൻസിയായ ഇഡിയെ സിപിഎം നേതാവ് തോമസ് ഐസക് ഭയപ്പെടുന്നുവെന്ന് കോണ്‍ഗ്രസ് നേതാവ് ചെറിയാന്‍ ഫിലിപ്പ്. രാഹുൽ ഗാന്ധിയും സോണിയയും വരെ ഹാജരായി പിന്നെ ഐസക്കിന് എന്താണ് പ്രശ്‌നമന്നും ചെറിയാന്‍ ഫിലിപ്പ് ചോദിച്ചു.

മസാല ബോണ്ടിൽ തോമസ് ഐസക്കിന്റെ മൊഴി വന്നാല്‍ കുറ്റവാളി ആരെന്ന് വ്യക്തമാകുമെന്നും ചെറിയാന്‍ ഫിലിപ്പ് പറഞ്ഞു. തോമസ് ഐസക് അറസ്റ്റ് ക്ഷണിച്ച് വരുത്താന്‍ ആഗ്രഹിക്കുന്നുണ്ട്. കാരണം അറസ്റ്റ് ചെയ്താല്‍ താര പരിവേഷം കിട്ടുമെന്നാണ് തോമസ് ഐസക് കരുതുന്നത്.

അങ്ങിനെ സംഭവിച്ചാൽ അറസ്റ്റ് തെരഞ്ഞെടുപ്പിൽ പ്രധാന പ്രചരണായുധമാക്കാനും ശ്രമിക്കും. കിഫ്ബി എന്ന വെള്ളാനയെ പാലൂട്ടി വളര്‍ത്തിയത് തോമസ് ഐസകാണ്. വരുമാനം കിട്ടാത്ത പദ്ധതികള്‍ക്ക് കിഫ്ബി പണം ഉപയോഗിച്ചു ആര്‍ക്കൊക്കെ കരാര്‍ കൊടുത്തു എന്നതിന് വ്യക്തതയില്ലെന്നും ചെറിയാന്‍ ഫിലിപ്പ് കുറ്റപ്പെടുത്തി.