ത്രിപുരയിലെ ഈ തെരഞ്ഞെടുപ്പോടെ സിപിഎമ്മിന് അന്ത്യമാകും; ബിപ്ലബ് ദേബ്

single-img
10 February 2023

ഡല്‍ഹി: ത്രിപുരയിലെ ഈ തെരഞ്ഞെടുപ്പോടെ സിപിഎമ്മിന് അന്ത്യമാകുമെന്ന് മുന്‍ ബിജെപി മുഖ്യമന്ത്രി ബിപ്ലബ് ദേബ്.കേരളത്തില്‍ പിണറായി വിജയന്‍ രണ്ടാമതും മുഖ്യമന്ത്രിയായത് സിപിഎമ്മിന്റെ ശക്തിയായി കാണാനാകില്ല.

എല്‍ഡിഎഫിലെ മറ്റ് പാര്‍ട്ടികളുടെ പിന്തുണ ഉള്ളതിനാലാണ് വീണ്ടും അധികാരത്തില്‍ വന്നത്. കമ്യൂണിസ്റ്റുകാര്‍ വികസന വിരുദ്ധര്‍ ആണ് . പാവപ്പെട്ടവരുണ്ടെങ്കിലേ പ്രശ്നങ്ങളുണ്ടെങ്കിലെ കമ്യൂണിസ്റ്റുകാര്‍ക്ക് സമരം ചെയ്യാനാകൂ.

ബിജെപിയുടെ രാഷ്ട്രീയം വികസനമാണ് . ത്രിപുരിയല്‍ കോണ്‍ഗ്രസ് പോസ്റ്റര്‍ മാത്രം ആണുള്ളത്. സിപിഎം കോണ്‍ഗ്രസിലെ നേതൃത്വത്തില്‍ ഇരിക്കുന്നവര്‍ക്ക് അധികം ആയുസ്സ് ഇല്ല. താന്‍ ചെറുപ്പമാണ് . ത്രിപുരയിലെ ജനങ്ങള്‍ക്കായി പ്രവര്‍ത്തിക്കാനാണ് ആഗ്രഹമെന്നും ബിപ്ലബ് അഗര്‍ത്തലയില്‍ പറഞ്ഞു.