തിരുവനന്തപുരത്തുകാർ ഇത്തവണ നന്മയുടെ വഴിയിലേക്ക് തിരിയും: പന്ന്യൻ രവീന്ദ്രൻ

single-img
26 February 2024

പാർലമെന്റിൽ കേരളത്തിൻ്റെ ശബ്ദമാകാൻ ഇപ്പോഴുള്ള ജന പ്രതിനിധികൾക്ക് കഴിഞ്ഞിട്ടില്ലെന്ന് സിപിഐ നേതാവ് പന്ന്യൻ രവീന്ദ്രൻ. ജനങ്ങൾ ഇത്തവണ എൽഡിഎഫിനെ പിന്തുണയ്ക്കുമെന്നും തിരുവനന്തപുരത്തുകാർ ഇത്തവണ നന്മയുടെ വഴിയിലേക്ക് തിരയുമെന്നും ജന്മം കൊണ്ട് കണ്ണൂരുകാരനെങ്കിലും കർമം കൊണ്ട് താൻ തിരുവനന്തപുരത്തുകാരനാണെന്നും പന്ന്യൻ രവീന്ദ്രൻ പറഞ്ഞു.

ലോക്സഭാ തെരഞ്ഞെടുപ്പിലെ സ്ഥാനാർഥി പ്രഖ്യാപനത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. തനിക്ക് ലഭിച്ച സ്ഥാനാർഥിത്വം വലിയ ഉത്തരവാദിത്തവും വെല്ലുവിളിയുമാണെന്നും ജനബന്ധം കൊണ്ട് അത് മറികടക്കുമെന്നും അദ്ദേഹം പറഞ്ഞു. പ്രധാന മത്സരം യു.ഡി.എഫുമായിട്ടാണ്. ജനങ്ങൾ കൂടെ നിൽക്കുമെന്ന് പ്രതീക്ഷയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.