വിഴിഞ്ഞം നാവായിക്കുളം ഔട്ടർ റിംഗ് റോഡിന്റെ അലൈന്മെന്റിൽ അപാകത എന്ന് പ്രദേശവാസികൾ


വിഴിഞ്ഞം നാവായിക്കുളം ഔട്ടർ റിംഗ് റോഡിന്റെ അലൈന്മെന്റിൽ ഗുരുതര പിഴവെന്ന് പ്രദേശവാസികൾ. വിഴിഞ്ഞം നാവായിക്കുളം ഔട്ടർ റിംഗ് റോഡിന്റെ ഭാഗമായി തേക്കട മുതൽ മംഗലപുരം വഴിയുള്ള ലിങ്ക് റോഡ് പദ്ധതി ഉപേക്ഷിക്കണം എന്നാണു നാട്ടുകാരുടെ ആവശ്യം
യാതൊരുവിധമായ പാരിസ്ഥിതി പഠനവും നടത്താതെയാണ് റോഡ് നിർമ്മിക്കാനുള്ള അലൈൻമെന്റ് തയ്യാറാക്കിയത് എന്നാണ് നാട്ടുകാരുടെ ആരോപണം. കൂടാതെ നിലവിലെ തേക്കട മംഗലപുരം റോഡ് വീതി കൂട്ടി വികസിപ്പിച്ചു വരികയാണ് എന്നും, ഈ റോഡുമായി നിര്‍ദ്ധിഷ്ട അലൈമെന്റ് സമാന്തരമായിയാണ് പോകുന്നത്. 50 മീറ്റര്‍ വ്യത്യാസത്തില്‍ എന്തിനാണ് 2 റോഡുകള്‍ എന്നും ആണ് പ്രദേശവാസികൾ ചോദിക്കുന്നത്.
നിലവിലെ അലൈൻമെന്റ് പ്രകാരം റോഡ് പണിയുകയാണ് എങ്കിൽ വെമ്പായം വില്ലേജില്‍ മാത്രം ആയിരത്തി നാനൂറോളും വീടുകൾ പൊളിച്ചു മാറ്റേണ്ടി വരും എന്ന് പ്രദേശവാസികൾ പറയുന്നു.
വിഴിഞ്ഞം-നാവായിക്കുളം, തേക്കട-മംഗലപുരം ഔട്ടർ റിങ് റോഡ് പദ്ധതിക്ക് സ്ഥലമേറ്റെടുക്കാൻ ദേശീയപാത അതോറിറ്റി കഴിഞ്ഞ വര്ഷമാണ് വിജ്ഞാപനമിറക്കിയത്. 324.75 ഹെക്ടർ ഭൂമി ഏറ്റെടുക്കുന്നതു സംബന്ധിച്ച വിജ്ഞാപനമാണ് പുറത്തിറങ്ങിയത്. നെയ്യാറ്റിൻകര, കാട്ടാക്കട, തിരുവനന്തപുരം, നെടുമങ്ങാട്, ചിറയിൻകീഴ്, വർക്കല താലൂക്കുകളിലെ 30 വില്ലേജുകളിലെ ഭൂമിയാണ് റോഡിനായി ഏറ്റടുക്കുന്നത്. ജില്ലയിലെ ഏറ്റവും വലിയ സ്ഥലമെടുപ്പിനാണ് ഇതോടെ കളമൊരുങ്ങുന്നത്.