പുതുപ്പള്ളിയിൽ ശക്തമായ രാഷ്ട്രീയ മത്സരമുണ്ടാകും; കരുത്തനായ യുവ സഖാവാണ് ജെയ്ക്ക് : ഇപി ജയരാജൻ

single-img
12 August 2023

ഉപതെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന പുതുപ്പള്ളി മണ്ഡലത്തിൽ ജെയ്ക്കിനെ ഇടത് മുന്നണി സ്ഥാനാര്‍ഥിയാക്കിയതില്‍ പ്രതികരണവുമായി കണ്‍വീനര്‍ ഇ പി ജയരാജന്‍. പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പില് പ്രത്യേക സഹതാപത്തിന് സാധ്യതയില്ലെല്ലെന്നും ണ്ഡലത്തില്‍ ശക്തമായ രാഷ്ട്രീയ മത്സരം അരങ്ങേറുമെന്നും ഇപി ജയരാജൻ പറഞ്ഞു.

ഇടതുമുന്നണി സ്ഥാനാര്‍ഥി ജെയ്ക് സി തോമസ് നല്ല ചെറുപ്പക്കാരനാണ്. കേരളത്തിന്റെ പ്രതീക്ഷയാണ്, ഉയര്‍ന്ന രാഷ്ട്രീയ നിലവാരം ഉള്ള നേതാവ്. സുശക്തമായ വിദ്യാര്‍ത്ഥി പ്രസ്ഥാനം കെട്ടിപ്പടുത്ത നേതാവാണ്. കരുത്തനായ യുവ സഖാവാണ് ജെയ്ക്ക് എന്നും ഇ പി. മാത്രമല്ല, ചിരിച്ചുകൊണ്ട് മാത്രമേ ജെയ്ക് സംസാരിക്കൂ, നല്ല വിജയസാധ്യതയാണ് ജെയ്ക്കിനുള്ളതെന്നും ഇ പി ജയരാജൻ കൂട്ടിച്ചേർത്തു.