പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കേരള സന്ദർശനത്തിനുശേഷം ബിജെപിയിലേക്ക് വ്യാപകമായി ഒഴുക്ക് ഉണ്ടാകും: കെ സുരേന്ദ്രൻ

single-img
18 April 2023

ബിജെപിക്ക്കേരളത്തിൽ ഇപ്പോള്‍ മതന്യൂനപക്ഷങ്ങൾക്കിടയിൽ വ്യാപകമായ സ്വീകാര്യത ഉണ്ടെന്ന് സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. ബിജെപിയില്‍ അംഗത്വം സ്വീകരിച്ചവർക്ക് കോട്ടയത്ത് നൽകിയ സ്വീകരണത്തിന് ശേഷം സംസാരിക്കുകയായിരുന്നു സുരേന്ദ്രൻ.

കോട്ടയത്തുള്ള ന്യൂനപക്ഷ വിഭാഗങ്ങളിൽപെട്ട പ്രമുഖ കുടുംബങ്ങളിൽ നിന്നും 80 ഓളം പേർ ബിജെപിയിൽ ചേർന്നുവെന്ന് സുരേന്ദ്രൻ പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കേരള സന്ദർശനത്തിനുശേഷം ബിജെപിയിലേക്ക് വ്യാപകമായി ഒഴുക്ക് ഉണ്ടാകുമെന്നും ഇന്ന് പത്തനംതിട്ടയിലും നിരവധി ആളുകൾ ബിജെപി അംഗത്വം സ്വീകരിക്കുമെന്നും സുരേന്ദ്രൻ തന്റെ സംഭാഷണത്തിൽ വ്യക്തമാക്കി.

കേരളത്തിൽ പുതിയതായി ബിജെപിയിലേക്ക് ചേർക്കേണ്ടവരുടെ ലിസ്റ്റ് തയ്യാറായിട്ടുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കേരള സന്ദർശനത്തോടെ അവരെ പാർട്ടിയിലേക്ക് ക്ഷണിക്കും. സംസ്ഥാനത്തിന്റെ ഭാവിയെക്കുറിച്ച് ആശങ്ക വച്ചുപുലർത്തുന്ന ആളുകളെയാണ് ബിജെപിയിലേക്ക് ക്ഷണിക്കുന്നതെന്ന് സുരേന്ദ്രൻ പറഞ്ഞു.

കർഷകരുടെ റബ്ബറിന്റെ വിലയിൽ അധികം വൈകാതെ മാറ്റങ്ങൾ ഉണ്ടാകും. കേന്ദ്രസർക്കാർ ഈ വിഷയത്തിൽ കർഷകർക്ക് അനുകൂലമായ നിലപാട് സ്വീകരിക്കുന്നുണ്ട്. സംസ്ഥാന സർക്കാരാണ് റബ്ബർ കർഷകരെ പറ്റിക്കുന്നത്. കർഷകർക്ക് അനുകൂലമായ എന്തെങ്കിലും നടപടി സംസ്ഥാന സർക്കാർ സ്വീകരിക്കണമെന്നാണ് അപേക്ഷയെന്നും സുരേന്ദ്രൻ പറഞ്ഞു.