മണിപ്പൂരിൽ തൽക്കാലം രാഷ്ട്രപതി ഭരണമില്ല; മുഖ്യമന്ത്രി എൻ ബിരേൻസിംഗ് തുടരും

single-img
20 June 2023

ദില്ലി: കലാപം തുടരുന്ന മണിപ്പൂരിൽ തൽക്കാലം രാഷ്ട്രപതി ഭരണം ഏർപ്പെടുത്തില്ല. മുഖ്യമന്ത്രി എൻ ബിരേൻ സിംഗ് തുടരുന്നതിനാണ് ബിജെപി കേന്ദ്ര നേതൃത്വത്തിന്റെ ധാരണ. പ്രധാനമന്ത്രി മോദി അമിത് ഷായുമായും ജെപി നഡ്ഡയുമായും സംസാരിച്ചു. തുടർന്നാണ് രാഷ്ട്രപതി ഭരണം ഏർപ്പെടുത്തേണ്ടതില്ലെന്ന നിലപാടിലേക്ക് എത്തിയത്. അതേസമയം, സായുധ ഗ്രൂപ്പുകൾ അക്രമം നിർത്തിയില്ലെങ്കിൽ വൻ പ്രത്യാഘാതം ഉണ്ടാവുമെന്ന് ബിരേൻ സിംഗ് പറഞ്ഞു.

പ്രതിപക്ഷത്തിന് പിന്നാലെ മണിപ്പൂര്‍ കലാപത്തില്‍ പ്രധാനമന്ത്രിയുടെ ഇടപെടല്‍ തേടി സംസ്ഥാന സര്‍ക്കാരും രം​ഗത്തെത്തിയിരുന്നു. സ്പീക്കറുടെ നേതൃത്വത്തില്‍ എട്ട് അംഗ സംഘം പ്രധാനമന്ത്രിയെ കാണാന്‍ ദില്ലിയിലെത്തിയിരുന്നു. ഗുജറാത്തിലെ പ്രളയ സാഹചര്യത്തില്‍ മന്‍ കി ബാത്തില്‍ ആശങ്കയറിയിച്ച പ്രധാനമന്ത്രി മണിപ്പൂരിനെ പരാമര്‍ശിച്ചതേയില്ല.