ഇതിനേക്കാൾ വലിയ പരാജയത്തിൽ നിന്ന് പാർട്ടി തിരിച്ചുവന്ന ചരിത്രമുണ്ട്; ഓർമ്മപ്പെടുത്തി എംവി ജയരാജൻ

single-img
20 May 2026

എറണാകുളം പാര്യത്ത്‌കാവ്‌ പട്ടികജാതി ഉന്നതിയില്‍ പൊലീസ്‌ വീടുകളില്‍ കയറി നടത്തിയ അക്രമം അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണെന്ന്‌ സിപിഐഎം നേതാവ് എം വി ജയരാജൻ. സ്ത്രീകളെ പോലും പൊലീസ് മർദിച്ചു. സർക്കാർ അധികാരത്തിലെത്തി മൂന്ന് ദിവസമാകുമ്പോഴാണ് ഈ ക്രൂരത.

യുഡിഎഫിന്റെ പൊലീസ് നയം വ്യക്തമെന്നും എം വി ജയരാജൻ വിമർശിച്ചു. ഏതെങ്കിലും ഒരു വ്യക്തിക്കല്ല പാർട്ടിക്കാണ് തോൽവി ഉണ്ടായത്. ജീവനുള്ള പാർട്ടിയായതുകൊണ്ട് വിമർശനങ്ങൾ ഉണ്ടാകും. ഇതിനേക്കാൾ വലിയ പരാജയത്തിൽ നിന്ന് പാർട്ടി തിരിച്ചുവന്ന ചരിത്രമുണ്ടെന്നും എം വി ജയരാജൻ വ്യക്തമാക്കി.