മയക്കുമരുന്ന് മണത്ത് കണ്ടു പിടിക്കാൻ ചൈനയിലെ പൊലീസ് സേനയിൽ ഇനി അണ്ണാന്മാരും

single-img
12 February 2023

മയക്കുമരുന്ന് മണത്തു കണ്ടു പിടിക്കാൻ അണ്ണാൻമാർക്ക് പരിശീലനം നൽകി ചൈന. രാജ്യത്തെ റെയിൽവേ സ്റ്റേഷനുകൾ, വിമാനത്താവളങ്ങൾ, വെയർഹൗസുകൾ, അതിർത്തി ചെക്ക്‌പോസ്റ്റുകൾ എന്നിവിടങ്ങളിൽ നിന്ന് മയക്കുമരുന്നിന്റെ സാന്നിധ്യം കണ്ടെത്താനായാണ് അണ്ണാന്മാരെ പരിശീലിപ്പിക്കുന്നത്.

ഇതിനായുള്ള അണ്ണാൻമാരുടെ ഒരു സ്ക്വാഡ് പരിശീലനത്തിനു ശേഷം പൊലീസ് സേനയിൽ ചേരാൻ ഒരുങ്ങുകയാണ്. മികച്ച രീതിയിലുള്ള ഘ്രാണശക്തിക്ക് പേരുകേട്ട അണ്ണാന്മാർ ചൈനീസ് പൊലീസ് സേനയിലെ നാർക്കോട്ടിക്സ് വകുപ്പിൽ ചേരുമെന്ന് ദി ഇൻഡിപെൻഡന്റ് റിപ്പോർട്ട് ചെയ്തു.

ആദ്യ ഘട്ടത്തിൽ തെക്കുപടിഞ്ഞാറൻ ചൈനയിലെ ചോങ്‌ക്വിങ് മുനിസിപ്പാലിറ്റിയിലാണ് ഇത്തരം പരിശീലനം ലഭിച്ച അണ്ണാന്മാരെ ആദ്യം നിയോ​ഗിക്കുന്നത്. ഇവിടെയുള്ള ഒരു കെട്ടിടത്തിൽ മയക്കുമരുന്നുകളുടെ സാന്നിധ്യം പരിശോധിക്കാനാണ് ഇതെന്ന് ദ ​​ഗ്ലോബൽ ടൈംസ് റിപ്പോർട്ട് ചെയ്തു.
യുറേഷ്യൻ ചുവന്ന അണ്ണാന്മാർ ആണ് മയക്കുമരുന്ന് മണത്തുപിടിക്കാൻ നിയോ​ഗിക്കപ്പെട്ടിരിക്കുന്നത്.

ഇതുപോലെയുള്ള അണ്ണാന്മാരുടെ മയക്കുമരുന്ന് കണ്ടുപിടിക്കാനുള്ള കഴിവ് പ്രമുഖ ശാസ്ത്ര ഗവേഷണ സ്ഥാപനങ്ങൾ അംഗീകരിച്ചിട്ടുണ്ടെന്ന് റിപ്പോർട്ട് പറയുന്നു.”അണ്ണാന് മണം പിടിക്കാനുള്ള നല്ല ​കഴിവുണ്ട്. സാങ്കേതികവിദ്യകളുടെ അടിസ്ഥാനത്തിൽ മയക്കുമരുന്ന് തിരയലിന് എലികളെ പരിശീലിപ്പിക്കുന്നതിന് ഞങ്ങൾക്ക് പക്വത കുറവാണ്”- ചോങ്‌ക്വിങ്ങിലെ ഹെചുവാൻ പബ്ലിക് സെക്യൂരിറ്റി ബ്യൂറോയിലെ പൊലീസ് ഡോഗ് ബ്രിഗേഡിന്റെ ചുമതലക്കാരിയായ യിൻ ജിൻ പറഞ്ഞതായി ദി ഗ്ലോബൽ ടൈംസ് റിപ്പോർട്ട് ചെയ്യുന്നു.