സമാധാനത്തിനുള്ള നൊബേല്‍ പുരസ്കാരത്തിനായി നരേന്ദ്ര മോദിയെ പരിഗണിക്കുന്നതായി റിപ്പോര്‍ട്ടുകള്‍

single-img
16 March 2023

സമാധാനത്തിനുള്ള നൊബേല്‍ പുരസ്കാരത്തിനായി ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പരിഗണിക്കുന്നതായി റിപ്പോര്‍ട്ടുകള്‍.

നൊബേല്‍ സമ്മാന കമ്മിറ്റി ഡപ്യൂട്ടി ലീഡര്‍ അസ്‌ലെ തോജെയാണ് മോദിയെ പുരസ്കാരത്തിന് പരിഗണിക്കുന്ന കാര്യം വെളിപ്പെടുത്തിയത്. സ്വകാര്യ വാര്‍ത്താ ചാനലിനു നല്‍കിയ അഭിമുഖത്തിലായിരുന്നു ഇദ്ദേഹം ഇക്കാര്യം പറഞ്ഞത്. ഇദ്ദേഹത്തെ ഉദ്ധരിച്ച്‌ ദേശീയ മാധ്യമങ്ങള്‍ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍ ഇക്കാര്യത്തില്‍ ഔദ്യോഗിക സ്ഥിരീകരണമായിട്ടില്ല. നരേന്ദ്ര മോദിയുടെ ആരാധകനാണ് താനെന്നും വിശ്വസ്തനായ നേതാവാണ് മോദിയെന്നും പരസ്പരം പോരടിക്കുന്ന രാജ്യങ്ങളെ സമാധാനത്തിന്റെ പാതയിലെത്തിച്ച്‌ യുദ്ധം അവസാനിപ്പിക്കാനുള്ള കഴിവുള്ള നേതാവാണ് മോദിയെന്നും തോജെ പറഞ്ഞു

മോദിക്ക് പുരസ്കാരം ലഭിക്കുകയാണെങ്കില്‍ അത് അര്‍ഹതയുള്ള നേതാവിനു ലഭിക്കുന്ന അംഗീകാരമായിരിക്കുമെന്നും തോജെ വ്യക്തമാക്കി. കൂട്ടിച്ചേര്‍ത്തു. 2018ല്‍ സോള്‍ സമാധാന പുരസ്കാരം മോദിക്ക് ലഭിച്ചിരുന്നു. അന്താരാഷ്ട്ര സഹകരണത്തിനും ആഗോള സാമ്ബത്തിക വളര്‍ച്ചയ്ക്കും നല്‍കിയ സംഭാവനകളും പരിഗണിച്ചാണ് അന്ന് പുരസ്കാരം ലഭിച്ചത്.


കഴിഞ്ഞ ദിവസം ആര്‍.ആര്‍.ആര്‍ സിനിമയിലെ നാട്ടു നാട്ടു എന്ന ഗാനം ഓസ്കാര്‍ നേടിയതില്‍ അണിയറക്കാരെ മോദി അഭിനന്ദിച്ചു. അസാധാരണമായ നേട്ടമാണ് ഇത്. ‘നാട്ടു നാട്ടു’ എന്ന ഗാനത്തിന്‍റെ ജനപ്രീതി ഇന്ന് ആഗോളതലത്തിലാണ്. വരും വര്‍ഷങ്ങളില്‍ മനസ്സില്‍ തങ്ങിനില്‍ക്കുന്ന ഒരു ഗാനമായിരിക്കും അത്. ഇതിന്‍റെ വിജയത്തില്‍ അണിയറക്കാര്‍ക്ക് അഭിനന്ദനം അറിയിക്കുന്നുവെന്ന് നരേന്ദ്രമോദി ട്വീറ്റ് ചെയ്തു. ഓസ്കാറിന്‍റെ ഔദ്യോഗിക ട്വീറ്റ് റീട്വീറ്റ് ചെയ്താണ് മോദിയുടെ അഭിനന്ദനം.