ഡ്രൈ ഡേയിൽ മൊബൈല്‍ ബാര്‍ നടത്തിയിരുന്ന യുവതി പിടിയില്‍

single-img
4 September 2022

കൊച്ചി: മ​ദ്യശാലകള്‍ പ്രവര്‍ത്തിക്കാത്ത ദിവസങ്ങളില്‍ മൊബൈല്‍ ബാര്‍ നടത്തിയിരുന്ന യുവതി പിടിയില്‍.

രേഷ്മ (37) എന്ന യുവതിയാണ് അറസ്റ്റിലായത്. മദ്യശാലകള്‍ പ്രവര്‍ത്തിക്കാത്ത ഒന്നാം തീയതി പോലുള്ള ദിവസങ്ങളില്‍ മദ്യം പെഗ് ആയി ഗ്ലാസില്‍ ഒഴിച്ചായിരുന്നു ഇവര്‍ കച്ചവടം നടത്തിയിരുന്നത്.

എറണാകുളം മാര്‍ക്കറ്റ് കനാല്‍ റോഡില്‍ മദ്യ വില്‍പന ഇല്ലാത്ത ദിവസം ഇവര്‍ മദ്യക്കുപ്പികളും ഗ്ലാസും ബാഗില്‍ വച്ച്‌ ആവശ്യക്കാര്‍ക്ക് ഒഴിച്ചു കൊടുത്തു കച്ചവടം ചെയ്യുകയായിരുന്നു. ആവശ്യക്കാരെ ഫോണ്‍ വിളിച്ചു വരുത്തിയും പ്രതി മദ്യം നല്‍കിയിരുന്നു.

കുറച്ചു ദിവസമായി പൊലീസ് ഇവരുടെ പ്രവര്‍ത്തികള്‍ നിരീക്ഷിക്കുകയായിരുന്നു. സെപ്റ്റംബര്‍ ഒന്നിന് ഇവരെ പൊലീസ് കൈയോടെ പൊക്കുകയായിരുന്നു . എറണാകുളം സെന്‍ട്രല്‍ പൊലീസ് സ്റ്റേഷന്‍ ഇന്‍സ്പെക്ടര്‍ എസ് വിജയശങ്കറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് ഇവരെ പിടികൂടിയത്.