ചെറിയ കളിയല്ല; തക്കാളിക്ക് മാത്രമായി സെക്യൂരിറ്റിയെ വെച്ച് വ്യാപാരി

single-img
10 July 2023

മഴ ശക്തമായതോടെ വലിയ വിലയിലാണ് തക്കാളിക്ക് മാർക്കറ്റിൽ .തക്കാളിക്ക് മാത്രമായി സെക്യൂരിറ്റിയെ വച്ചും പ്രത്യേക സമ്മാനമായി തക്കാളി നൽകുന്നതും വലിയ വിലയുള്ള സാധനങ്ങൾ വാങ്ങിയാൽ കൂടെ തക്കാളി എന്ന രീതിയിലുള്ള ഓഫറുകളിലേക്കും വരെ എത്തിയിരിക്കുന്നു കാര്യങ്ങൾ . ചുരുക്കി പറഞ്ഞാൽ തക്കാളി വാങ്ങുക എന്നത് ഒരു ചെറിയ കളിയല്ലാതായി മാറിയിരിക്കുന്നു.

മധ്യപ്രദേശിൽ ഇപ്പോൾ വിറ്റുപോവാൻ ബുദ്ധിമുട്ടുള്ള സാധനങ്ങൾക്കൊപ്പം തക്കാളി നൽകുന്ന ഓഫർ കൊണ്ട് വരാനുള്ള ബുദ്ധി കടയുടമയായ അഭിഷേക് അഗർവാളിന് തോന്നിയത് വലിയ വിജയമായിരിക്കുകയാണ്. താൻ നടത്തുന്ന മൊബൈൽ ഷോപ്പിലെ കച്ചവടം മോശമായപ്പോൾ മൊബൈൽ വാങ്ങിയാൽ രണ്ടു കിലോ തക്കാളി സൗജന്യം എന്ന ഓഫർ വച്ചു അഭിഷേക് . തക്കാളി ഓഫർ കച്ചവടത്തെ സഹായിച്ചിട്ടുണ്ടെന്നാണ് അഭിഷേക് മാധ്യമങ്ങളോട് പറഞ്ഞത്.

അതേസമയം, യുപിയിലെ വാരണാസിയിലാണ് തക്കാളിക്ക് പ്രത്യേക സുരക്ഷയൊരുക്കുന്ന സ്ഥിതിയുണ്ടായത്. വിലവർദ്ധനവിനെ തുടർന്ന് ആളുകൾ തക്കാളി അടിച്ചു മാറ്റാൻ തുടങ്ങിയതിനാലാണ് ഈ നടപടിയെന്നാണ് ഉടമസ്ഥൻ പറയുന്നത് . കടയിലേക്ക് എത്തുന്ന ആളുകൾ ബഹളമുണ്ടാക്കുകയും ബഹളത്തിനിടെ തക്കാളി അടിച്ചു മാറ്റി സ്ഥലം വിടുകയും പതിവായതോടെയാണ് അജയ് ഫൗജി കടയിൽ കാവലിനായി ആളിനെ നിർത്തിയത്.എന്തായാലും ഇതോടെ ബഹളത്തിനും മോഷണത്തിനും കുറവ് വന്നെന്നും അജയ് പറയുന്നു .