വന്‍കിട തോട്ടങ്ങള്‍ക്ക് സര്‍ക്കാര്‍ പ്രഖ്യാപിച്ച നികുതി ഇളവ് നിലവില്‍ വന്നു

single-img
10 February 2023

തിരുവനന്തപുരം: വന്‍കിട തോട്ടങ്ങള്‍ക്ക് സര്‍ക്കാര്‍ പ്രഖ്യാപിച്ച നികുതി ഇളവ് നിലവില്‍ വന്നു. ബില്ലില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഒപ്പുവെച്ചു.

ഇതോടെ തോട്ടം നികുതിയും കാര്‍ഷിക ആദായ നികുതിയും ഇല്ലാതായി.

തോട്ടം നികുതിയായി സര്‍ക്കാര്‍ ഈടാക്കിയിരുന്നത് ഹെക്ടറിന് 700 രൂപ വീതമാണ്. ഹാരിസണ്‍ മലയാളം ലിമിറ്റഡ് അടക്കം സര്‍ക്കാര്‍ തന്നെ അവകാശം ഉന്നയിച്ച്‌ കേസ് നടത്തി വരുന്ന തോട്ടങ്ങള്‍ക്ക് അടക്കം നികുതി ഇളവ് ലഭിക്കും.

തോട്ടം മേഖലയിലെ പ്രതിസന്ധിയുടെ പേരിലാണ് തോട്ടം നികുതിയും കാര്‍ഷിക ആദായ നികുതിയും സര്‍ക്കാര്‍ വേണ്ടെന്നു വച്ചത്. തോട്ടം മേഖല നഷ്ടത്തിലാണെന്ന വന്‍കിട തോട്ടം ഉടമകളുടെ വാദം അതേപടി അംഗീകരിച്ചാണ് തോട്ടം നികുതി ഒഴിവാക്കിക്കൊണ്ട് നിയമനിര്‍മാണം നടത്താന്‍ പിണറായി സര്‍ക്കാര്‍ തീരുമാനിച്ചത്.