സംസ്ഥാനത്ത് 23ന് പെട്രോള്‍ പമ്ബുകള്‍ പണിമുടക്കും

single-img
14 September 2022

തിരുവനന്തപുരം: സംസ്ഥാനത്ത് 23ന് പെട്രോള്‍ പമ്ബുകള്‍ അടച്ചിട്ട് പണിമുടക്കുമെന്ന് ഡീലര്‍മാര്‍ അറിയിച്ചു.കേരള പെട്രോളിയം ഡീലേഴ്‌സ് അസോസിയേഷന്‍ ആണ് മിന്നല്‍ പണിമുടക്ക് പ്രഖ്യാപിച്ചത്.

ഹിന്ദുസ്ഥാന്‍ പമ്ബുകളിലെ ഇന്ധന ക്ഷാമം പരിഹരിക്കാത്തതില്‍ പ്രതിഷേധിച്ചാണ് പണിമുടക്ക്.പമ്ബുകള്‍ക്ക് പെട്രോള്‍ വിതരണ കമ്ബനികള്‍ മതിയായ ഇന്ധന ലഭ്യത ഉറപ്പാക്കണമെന്നതാണ് ഡീലര്‍മാരുടെ മുഖ്യ ആവശ്യം. പ്രീമിയം പെട്രോള്‍ അടിച്ചേല്‍പ്പിക്കരുതെന്നും ഡീലര്‍മാര്‍ ആവശ്യപ്പെട്ടു.

ഓയില്‍ കമ്ബനികളുടെയും മാനേജ്‌മെന്റിന്റെയും യോഗം വിളിച്ച്‌ പ്രശ്‌ന പരിഹാരത്തിനുള്ള ശ്രമമുണ്ടാകുമെന്നും പ്രശ്‌നത്തെ ഗൗരവമായി കാണുന്നുവെന്നും സിവില്‍ സപ്ലൈസ് മന്ത്രി ജി ആര്‍ അനില്‍ പറഞ്ഞിരുന്നു.