പാര്‍ട്ടിക്ക് പിണറായിയെ പോലൊരു മുഖ്യമന്ത്രിയെ കിട്ടിയേക്കാം, കോടിയേരിയെ പോലൊരു സെക്രട്ടറിയെ കിട്ടില്ല: ബിനീഷ് കോടിയേരി

നിയമസഭാ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന്റെ ദയനീയ പരാജയത്തിന് പിന്നാലെ ഫെയ്‌സ്ബുക്ക് പോസ്റ്റുമായി സിപിഎം മുന്‍ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനീഷ് കോടിയേരി. പുഷ്പനെ കാണാന്‍ അദ്ദേഹത്തിന്റെ വീട്ടില്‍ കോടിയേരി എത്തിയ ചിത്രത്തിനൊപ്പം ‘ഒരേയൊരു കോടിയേരി’ എന്നെഴുതിയാണ് ബിനീഷിന്റെ പോസ്റ്റ്.
അതിനുപിന്നലെ മറ്റൊരു പോസറ്റ് കൂടി ബിനീഷ് സാമൂഹിക മാധ്യമത്തില്‍ പങ്കുവച്ചു. ഇത്തവണ വിഎസിനും സീതാറാം യെച്ചൂരിക്കൊപ്പമുള്ള കോടിയേരിയുടെ ചിത്രമാണ് ബിനീഷ് പങ്കുവച്ചത്.
‘പാര്‍ട്ടിക്ക് പിണറായിയെ പോലൊരു മുഖ്യമന്ത്രിയെ കിട്ടിയേക്കാം പക്ഷെ കോടിയേരിയെ പോലൊരു പാര്‍ട്ടി സെക്രട്ടറിയെ കിട്ടില്ല. ചില നഷ്ടങ്ങള്‍ നികത്താനാവില്ല”.സഖാക്കള്‍ ഇപ്പോള്‍ പങ്കുവെച്ച ഒരു വാചകമാണ്..”ഞാന്‍” എല്ലാത്തിനും വലുതാണ് എന്ന ചിന്ത ആധുനിക സമൂഹത്തില്‍ ആര്‍ക്കും ഭൂഷണമല്ല.
ഇത് പാര്‍ട്ടിക്ക് എതിരെ ഉള്ള ജനവിധി ആയി കാണാനാവില്ല, വ്യക്തികേന്ദ്രീകൃതമായ നിലപാടുകള്‍ക്കെതിരെ ഉള്ളതാണ് , പരമ്പരാഗതമായി പാര്‍ട്ടിക്ക് ഒപ്പം നിന്ന മണ്ഡലങ്ങളില്‍ പോലും വോട്ടുകള്‍ ലഭിക്കാത്തത് വ്യക്തികേന്ദ്രീകൃതമായ തെറ്റുകള്‍ തിരുത്തണം എന്ന മനോഭാവത്തോടെയാണ് പാര്‍ട്ടി അനുഭാവികള്‍ ഉള്‍പ്പെടെ വോട്ട് ചെയ്തത് എന്നത് കൊണ്ടാണ് . അത് സാഹചര്യത്തിന്റെ വൈകാരികതയാണ്. അതിനെ മാനിക്കണം ; അതാണ് തിരഞ്ഞെടുപ്പ് വിധി കാണിക്കുന്നത്’ – കുറിപ്പില്‍ പറയുന്നു.


