പത്താംക്ലാസുകാരന്‍ ആത്മഹത്യ ചെയ്തത് കണ്ട ഭൂവുടമ ഹൃദയാഘാതം മൂലം മരിച്ചു


പത്താംക്ലാസുകാരന്‍ ആത്മഹത്യ ചെയ്തത് കണ്ട ഭൂവുടമ ഹൃദയാഘാതം മൂലം മരിച്ചു. രാജസ്ഥാനിലെ ധോല്‍പൂര്‍ ജില്ലയിലാണ് സംഭവം.
പരീക്ഷയുടെ സമ്മര്‍ദ്ദത്തെ തുടര്‍ന്നാണ് പത്താം ക്ലാസ് വിദ്യാര്‍ത്ഥി വാടക വീട്ടില്‍ തൂങ്ങി മരിച്ചതെന്ന് പൊലീസ് പറയുന്നു.
ധോല്‍പൂരിലെ മാധവനാട് കോളനിയിലാണ് സംഭവം. പത്താം ക്ലാസില്‍ പഠിക്കുകയായിരുന്ന പുഷ്പേന്ദ്ര രജ്പുത് ആണ് പരീക്ഷാ സമ്മര്‍ദ്ദം താങ്ങാനാവാതെ വാടക വീട്ടില്‍ തൂങ്ങി മരിക്കുന്നത്. സ്കൂളില്‍ നിന്നും വീട്ടിലെത്തിയ പുഷ്പേന്ദ്ര രാത്രി മരിക്കാന്‍ തീരുമാനിക്കുകയായിരുന്നു. തുടര്‍ന്ന് ആത്മഹത്യാ കുറിപ്പെഴുതി വെച്ച് വാടകവീട്ടില്‍ തൂങ്ങി. ഇതു കണ്ടുവന്ന കുടുംബസുഹൃത്തും ഭൂവുടയുമായിരുന്ന 70 കാരനായ ബഹദൂര്‍ സിങ് ബോധ രഹിതനായി വീഴുകയായിരുന്നു. പിന്നീട് ഇയാള്‍ മരിച്ചതായി പൊലീസ് പറയുന്നു.
കുട്ടിയുടെ സമീപത്തുനിന്ന് പൊലീസ് ആത്മഹത്യാ കുറിപ്പ് കണ്ടെടുത്തു. പരീക്ഷാ സമ്മര്‍ദ്ദമാണ് മരണകാരണമെന്ന് കുട്ടി കുറിപ്പില്‍ എഴുതി വെച്ചിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. മുറിക്കുള്ളില്‍ തൂങ്ങി നില്‍ക്കുന്ന കുട്ടിയെ മരണവെപ്രാളത്തില്‍ കണ്ടതിനാലാണ് ബഹദൂര്‍ സിങിന് ഹൃദയാഘാതം സംഭവിച്ചതെന്ന് പൊലീസ് പറയുന്നു. ഇരുവരുടേയും മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി.