ദി കേരള സ്റ്റോറി എസ്എൻഡിപി കുടുംബയോഗങ്ങളിൽ പ്രദർശിപ്പിക്കും: സംഗീത വിശ്വനാഥൻ

13 April 2024

കേരളത്തിനെതിരായ സംഘപരിവാർ പ്രൊപ്പഗാണ്ട സിനിമയായ ദി കേരള സ്റ്റോറി എസ്എൻഡിപി കുടുംബയോഗങ്ങളിൽ പ്രദർശിപ്പിക്കുമെന്ന് ഇടുക്കി എൻഡിഎ ലോക്സഭാ സ്ഥാനാർഥി സംഗീത വിശ്വനാഥൻ. വനിത് സംഘങ്ങളിലും സിനിമ പ്രദർശിപ്പിക്കുമെന്ന് സംഗീത വിശ്വനാഥൻ പറഞ്ഞു.
നിലവിൽ എസ്എൻഡിപി യോഗം കേന്ദ്ര വനിതാ സംഘം സെക്രട്ടറി കൂടിയാണ് സംഗീ വിശ്വനാഥൻ. ലവ് ജിഹാദും നാർക്കോട്ടിക് ജിഹാദും ഉണ്ടെന്നും എസ്എൻഡിപി അത് ചർച്ച ചെയ്തിട്ടുള്ളതാണെന്നും സംഗീത വിശ്വനാഥൻ അറിയിച്ചു. മുൻപ് സംസ്ഥാനത്തെ വിവിധ ക്രൈസ്തവ രൂപതകൾ കേരള സ്റ്റോറി പ്രദർശിപ്പിച്ചിരുന്നു.