കൊച്ചിയിൽ നവജാത ശിശുവിനെ കൊലപ്പെടുത്തിയ സംഭവം; യുവതിയെ ലൈംഗികമായി ഉപദ്രവിച്ചത് ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട ആൾ

single-img
3 May 2024

കൊച്ചിയിൽ നവജാത ശിശുവിനെ കൊലപ്പെടുത്തി റോഡിൽ എറിഞ്ഞ കേസിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. യുവതിയെ ലൈംഗികമായി ഉപദ്രവിച്ചത് soshyal മീഡിയയായ ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട ആളാണെന്ന് പെൺകുട്ടി മൊഴി നൽകി.

തന്നെ നിർബന്ധപൂർവ്വം ലൈംഗികമായി ഉപദ്രവിച്ചു എന്നാണ് യുവതി നൽകിയിട്ടുള്ള മൊഴി. ഡാൻസറായ യുവാവാണ് സംഭവത്തിൽ പ്രതി. പ്രതിയുടെ അറസ്റ്റ് ഉടൻ ഉണ്ടാകുമെന്ന് പൊലീസ് അറിയിച്ചു.ഇന്ന് രാവിലെ 5 മണിയോടെയാണ് പെൺകുട്ടി ഫ്‌ളാറ്റിലെ ശുചിമുറിയിൽ പ്രസവിക്കുന്നത്.

ഉടൻതന്നെ കുഞ്ഞിനെ ബെഡ്ഷീറ്റ് കൊണ്ട് കഴുത്തിൽ മുറുക്കി കൊലപ്പെടുത്തി ബാൽക്കണിയിൽ നിന്ന് അടുത്തുള്ള പറമ്പിലേക്ക് എറിയുകയായിരുന്നു. പക്ഷെ ലക്‌ഷ്യം തെറ്റി കുഞ്ഞിന്റെ മൃതദേഹം റോഡിൽ വീണു. ഇപ്പോൾ പെൺകുട്ടി പൊലീസ് കസ്റ്റഡിയിലാണ്. വൈദ്യസഹായം നൽകേണ്ടതുണ്ട്.

ആമസോൺ ഡെലിവറി കവറിൽ പൊതിഞ്ഞാണ് ഫ്‌ളാറ്റിന്റെ മുകളിൽ നിന്ന് നവജാത ശിശുവിനെ എറിഞ്ഞ് കൊലപ്പെടുത്തിയത്. ഈ കവറിലെ വിലാസം കേന്ദ്രീകരിച്ചുള്ള അന്വേഷണമാണ് പൊലീസിനെ കൊലപാതകികളിലേക്ക് നയിച്ചത്. പതിനഞ്ച് വർഷമായി കുടുംബം അവിടെ താമസിച്ചിരുന്നുവെങ്കിലും ഇവരുടെ 20 വയസുള്ള മകൾ ഗർഭിണിയാണെന്ന കാര്യം അർക്കുമറിയില്ലായിരുന്നു. പെൺകുട്ടി പീഡനത്തിനിരയായ വിവരം മാതാപിതാക്കൾ അറിഞ്ഞിരുന്നില്ല. കുഞ്ഞിനെ കൊലപ്പെടുത്തിയ സംഭവത്തിൽ രക്ഷിതാക്കൾക്ക് പങ്കില്ലെന്നാണ് പൊലീസ് നിഗമനം.