വീട് അടച്ചിട്ടിരിക്കുന്നതല്ല, മാര്‍ക്കറ്റില്‍ പോയിരിക്കുന്നു, സെസ് ഏര്‍പ്പെടുത്തരുത്; സര്‍ക്കാരിനെയും ധനമന്ത്രിയേയും പരിഹസിച്ചുകൊണ്ടുള്ള ട്രോള്‍ മഴ

single-img
5 February 2023

പാലക്കാട്: സാധാരണക്കാരെ പ്രതിസന്ധിയിലാക്കുന്ന ധനമന്ത്രി കെഎന്‍ ബാലഗോലാലിന്റെ സംസ്ഥാന ബജറ്റ് അവതരണം കേട്ട് അമ്ബരന്നിരിക്കുകയാണ് മലയാളികള്‍.

ബജറ്റിനെതിരെ വലിയ പ്രതിഷേധമാണ് വിവിധ ഭാഗങ്ങളില്‍ നിന്നും ഉയരുന്നത്. അതിനിടെയാണ് സമൂഹമാധ്യമങ്ങളില്‍ സര്‍ക്കാരിനെയും ധനമന്ത്രിയേയും പരിഹസിച്ചുകൊണ്ടുള്ള ട്രോള്‍ മഴ. ഇന്ധന സെസ്, വിലക്കയറ്റം, ക്ഷേമ പെന്‍ഷന്‍ വര്‍ധിപ്പിക്കാത്തത് തുടങ്ങി സാധാരണക്കാരത്തെ നടുവൊടിക്കുന്ന ബജറ്റിനെതിരെ നാടെങ്ങും പ്രതിഷേധം ഉയരുകയാണ്.

ഒഴിഞ്ഞുകിടക്കുന്ന വീടുകള്‍ക്ക് പ്രത്യേക നികുതി ഏര്‍പ്പെടുത്തുമെന്ന ബജറ്റിലെ പ്രഖ്യാപനത്തെ പരിഹസിച്ചുള്ള ഒരു പോസ്റ്ററാണ്
ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നത്. ‘വീട് അടച്ചിട്ടിരിക്കുന്നതല്ല, മാര്‍ക്കറ്റില്‍ പോയിരിക്കുന്നു, സെസ് ഏര്‍പ്പെടുത്തരുത്’ എന്ന് എഴുതി വാതിലില്‍ ഒട്ടിച്ചിരിക്കുന്ന ഒരു പോസ്റ്റര്‍. സംസ്ഥാന ബജറ്റിനെ പരിഹസിച്ച്‌ ആരോയിട്ട പോസ്റ്റ് നിരവധി പേരാണ് സമൂഹമാധ്യമത്തില്‍ പങ്കുവെച്ചത്.

യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷനും എംഎല്‍എയുമായ ഷാഫി പറമ്ബിലും പോസ്റ്റ് പങ്കുവെച്ചിരുന്നു. ‘ആരാണ് ഇത് ചെയ്‌തത്’ എന്ന ഒരു വരി കുറിപ്പോടെയാണ് ഷാഫി ചിത്രം പങ്കുവെച്ചത്. നിരവധി ആളുകള്‍ പോസ്റ്റിന് കമന്റുമായി രംഗത്തെത്തിയത്. ‘സ്വാഭാവികം’, ഇനി ശ്വാസിക്കുന്ന വായു മാത്രമേ കൊണ്ടുപോകാനുള്ളു എന്നെല്ലാമാണ് പോസ്റ്റിന് കമന്റുകള്‍.