കേരളത്തിലെ തീരപ്രദേശങ്ങളില്‍ കരിങ്കല്ലും ടെട്രാപോഡും ഇടുന്നത് ഹൈക്കോടതി സ്റ്റേ ചെയ്തു

single-img
16 May 2023

കേരളത്തിലെ തീരപ്രദേശങ്ങളില്‍ കരിങ്കല്ലും ടെട്രാപോഡും ഇടുന്നത് ഹൈക്കോടതി സ്റ്റേ ചെയ്തു. കാസര്‍കോട് ഉപ്പള സ്വദേശിയായ യുകെ യൂസഫ് ഫയല്‍ ചെയ്ത റിട്ട് ഹര്‍ജിയിലാണ് ഇടക്കാല ഉത്തരവ്.

രൂക്ഷമായ കടലാക്രമണം നേരിടുന്നതിന് കരിങ്കല്ലോ ടെട്രാപോഡോ ഉപയോഗിച്ച്‌ ഭിത്തി നിര്‍മ്മിക്കാറാണ് വര്‍ഷങ്ങളായി കേരളത്തിലെ രീതി. ഇതാണ് ഇപ്പോള്‍ ഹൈക്കോടതി ഇടക്കാല ഉത്തരവിലൂടെ സ്റ്റേ ചെയ്തിരിക്കുന്നത്.

തീരം കടലെടുക്കുന്ന അവസ്ഥയ്ക്ക് സ്ഥിരം പരിഹാരമായി സീവേവ് ബ്രേക്കേഴ്സ് എന്ന മാതൃക ഇദ്ദേഹം സര്‍ക്കാറിന് മുന്നില്‍ സമര്‍പ്പിച്ചിട്ടുണ്ട്. കാസര്‍കോട് ചേരങ്കൈയില്‍ സര്‍ക്കാര്‍ അനുമതിയോടെ സൗജന്യമായി പദ്ധതി നടപ്പിലാക്കുകയും ചെയ്തു. എന്നാല്‍ കേരളത്തില്‍ വ്യാപകമായി നടപ്പിലാക്കാന്‍ ഇതുവരെ അനുമതി ലഭിച്ചിട്ടില്ല.തീര സംരക്ഷണത്തിന് വലിയ സാമ്ബത്തിക ബാധ്യതയില്ലാത്ത, ദീര്‍ഘകാലം ഈട് നില്‍ക്കുന്ന പദ്ധതി മുന്നിലുണ്ടാവുമ്ബോഴും ടെട്രാപോഡുകളുമായി മുന്നോട്ട് പോവുകയാണ് സര്‍ക്കാരെന്ന് ഹര്‍ജിക്കാരന്‍ യുകെ യൂസഫ് പ്രതികരിച്ചു. പുഴകളും ഡാമുകളും മണ്ണ് മാറ്റി ശുദ്ധീകരിക്കാന്‍ മുന്‍പ് ഇദ്ദേഹം നിയമ പോരാട്ടം നടത്തിയിട്ടുണ്ട്.