പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ ഇന്ന് ആഹ്വാനം ചെയ്ത ഹര്‍ത്താലിനെതിരെ സ്വമേധയാ കേസെടുത്ത് ഹൈക്കോടതി

single-img
23 September 2022

കൊച്ചി: തങ്ങളുടെ നേതാക്കളെ അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ ഇന്ന് ആഹ്വാനം ചെയ്ത ഹര്‍ത്താലിനെതിരെ സ്വമേധയാ കേസെടുത്ത് ഹൈക്കോടതി. ഹര്‍ത്താലിനിടെ വ്യാപക അക്രമങ്ങളുണ്ടായതോടെയാണ് ഹൈക്കോടതി നടപടിയെടുത്തത്. അക്രമം തടയുന്നതിന് അടിയന്തര ഇടപെടല്‍ വേണമെന്ന് ഹൈക്കോടതി നിര്‍ദേശം നല്‍കി.

എന്‍ഐഎ റെയ്ഡില്‍ പ്രതിഷേധിച്ച് രാവിലെ ആറ് മുതല്‍ വൈകീട്ട് ആറ് വരെയാണ് പോപ്പുലര്‍ ഫ്രണ്ട് ഹര്‍ത്താലിന് ആഹ്വാനം നല്‍കിയിരിക്കുന്നത്. കേരള, എംജി, കണ്ണൂര്‍ സര്‍വകലാശാലകള്‍ ഇന്ന് നടത്താനിരുന്ന പരീക്ഷകള്‍ മാറ്റിവച്ചു. എന്നാല്‍ പിഎസ്‌സി പരീക്ഷകള്‍ക്ക് മാറ്റമില്ല. സര്‍വീസ് നടത്തിയ കെഎസ്ആര്‍ടിസി ബസുകള്‍ക്ക് നേരെ സംസ്ഥാനത്തുടനീളം വ്യാപക അക്രമമാണ് ഹര്‍ത്താല്‍ അനുകൂലികള്‍ അഴിച്ചുവിട്ടിരിക്കുന്നത്.