തീവ്രവാദി വിരുദ്ധ സ്‌ക്വാഡായ അവഞ്ചേഴ്‌സിന് അംഗീകാരം നല്‍കി സര്‍ക്കാര്‍ ഉത്തരവ്

single-img
18 February 2023

കേരള പൊലീസിന് കീഴിലെ തീവ്രവാദി വിരുദ്ധ സ്‌ക്വാഡായ അവഞ്ചേഴ്‌സിന് അംഗീകാരം നല്‍കി സര്‍ക്കാര്‍ ഉത്തരവ്.

നഗര പ്രദേശത്ത് തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കാനും തടയാനും സ്ഫോടക വസ്തുക്കള്‍ നശിപ്പിക്കുന്നതിനും വേണ്ടി പ്രത്യേക പരിശീലനം നല്‍കിയാണ് അവഞ്ചേഴ്‌സ് എന്ന സ്‌ക്വാഡിന് രൂപം നല്‍കിയത്.

ഇന്ത്യന്‍ റിസര്‍വ് ബറ്റാലിയനില്‍ നിന്നും തെരഞ്ഞെടുത്ത 120 കമാണ്ടോകളാണ് അവഞ്ചേഴ്‌സിലുള്ളത്. ഓരോ കേന്ദ്രത്തിലേക്കും 40 പേര്‍ വീതം മൂന്ന് നഗരങ്ങളിലായാണ് നിയോഗിക്കുന്നത്. പ്രത്യേക യൂണിഫോമാണ് സംഘത്തിനുള്ളത്.

ഡിജിപിയുടെ ഉത്തരവിന്‍െറ അടിസ്ഥാനത്തിലാണ് തീവ്രവാദ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നേരിടാന്‍ രൂപീകരിച്ച അവഞ്ചേഴ്‌സ് പ്രവര്‍ത്തിച്ചിരുന്നത്. തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് നഗരങ്ങള്‍ കേന്ദ്രീകരിച്ചാകും അവഞ്ചേഴ്‌സിന്‍്റെ പ്രവര്‍ത്തനം.