കടകംപള്ളി സുരേന്ദ്രൻറെ നേതൃത്വത്തിലാണ് സ്വർണ്ണക്കൊള്ള ആസൂത്രണം ചെയ്തിരിക്കുന്നത്: കെ സുരേന്ദ്രൻ

ശബരിമല സ്വർണ കൊള്ളയിൽ ആളുകളുടെ കണ്ണിൽ പൊടിയിടുന്ന അന്വേഷണം ആണ് നടക്കുന്നതെന്നും സൂത്രധാരന്മാരെ നിയമത്തിന് മുന്നിൽ കൊണ്ട് വരാൻ അന്വേഷണ സംഘത്തിന് താല്പര്യമില്ലെന്നും ബിജെപി മുൻ സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ.
കടകംപള്ളി സുരേന്ദ്രൻറെ നേതൃത്വത്തിലാണ് സ്വർണ്ണക്കൊള്ള ആസൂത്രണം ചെയ്തിരിക്കുന്നത്. എൻ വാസുവും എ പത്മകുമാറും പിണറായി വിജയൻറെ അടുത്ത അനുയായികളാണ്. മുഖ്യമന്ത്രി അറിഞ്ഞുകൊണ്ടാണ് കൊള്ള നടന്നത്. ശബരിമല സ്വർണ കൊള്ള കേന്ദ്ര ഏജൻസിയെ കൊണ്ട് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ബിജെപി കോഴിക്കോട് നടത്തുന്ന ഒപ്പ് ശേഖരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു കെ സുരേന്ദ്രൻ.
സ്വർണ കൊള്ള കേസിൽ കടകംപള്ളി സുരേന്ദ്രനെ അറസ്റ്റ് ചെയ്തശേഷം വേണം തന്ത്രിമാരുടെ മൊഴി എടുക്കാൻ. പത്മകുമാർ പിണറായി വിജയൻറെ മനസാക്ഷി സൂക്ഷിപ്പുകാരനാണ്. അതുകൊണ്ടാണ് പാർട്ടിയിൽ നിന്ന് പുറത്താക്കത്തതെന്നും കെ സുരേന്ദ്രൻ പറഞ്ഞു.


