കസ്റ്റംസ് പിടിക്കാതിരിക്കാന്‍ സ്വര്‍ണ ബിസ്‌ക്കറ്റുകള്‍ വിഴുങ്ങി; മുംബൈ വിമാനത്താവളത്തില്‍ യുവാവ് അറസ്റ്റില്‍


മുംബൈ: കസ്റ്റംസ് പിടിക്കാതിരിക്കാന്‍ സ്വര്‍ണ ബിസ്‌ക്കറ്റുകള്‍ വിഴുങ്ങിയ യുവാവ് മുംബൈ വിമാനത്താവളത്തില്‍ പിടിയില്‍.
ഇന്‍തിസാര്‍ അലി എന്ന 30 വയസുകാരനാണ് മുംബൈ വിമാനത്താവളത്തില് വെച്ച് കസ്റ്റംസിന്റെ പിടിയിലായത്.
പ്ലാസ്റ്റിക് ഫോയിലില്‍ പൊതിഞ്ഞ നിലയിലായിരുന്നു ഇയാളുടെ വയറ്റില്‍ നിന്നും സ്വര്‍ണം കണ്ടെടുത്തത്. ദുബായില്‍ നിന്നും മുംബൈയിലേക്ക് യാത്ര ചെയ്‌ത ഇന്‍തിസാറിനെ പരിശോധനക്കിടെയാണ് പിടിച്ചത്. ഇയാളുടെ വയറ്റില്‍ നിന്നും 240 ഗ്രാം ഭാരമുള്ള ഏഴ് സ്വര്‍ണ ബിസ്‍ക്കറ്റുകള്‍ കണ്ടെത്തി. എക്‌സ്റെ പരിശോധനിയിലാണ് ഇയാള്‍ കുടുങ്ങിയത്. ഇയാള്‍ക്കെതിരെ കസ്റ്റംസ് കേസെടുത്തു. വയറ്റിനുള്ളില്‍ സൂക്ഷിച്ച സ്വര്‍ണം പുറത്തെടുക്കാന്‍ പ്രത്യേകം ഡയറ്റ് സ്വീകരിച്ചിരുന്നതായും ഇയാള്‍ പൊലീസിനോട് പറഞ്ഞു.
അടുത്തിടെ ഡല്‍ഹിയില്‍ 63കാരനായ ഒരു വ്യവസായിയുടെ വയറ്റില്‍ നിന്നും 400 ഗ്രാം ഭാരമുള്ള 12 സ്വര്‍ണ ബിസ്‌ക്കറ്റുകള്‍ കണ്ടെത്തിരുന്നു. ഭാര്യയുമായി വഴക്കുണ്ടാക്കിയതിനെ തുടര്‍ന്ന് കുപ്പിയുടെ അടപ്പു വിഴുങ്ങിയെന്ന് പറഞ്ഞാണ് ആശുപത്രിയിലെത്തിയത് എന്നാല്‍ ശസ്‌ത്രക്രിയയിലൂടെ 12 സ്വര്‍ണ ബിസ്‌ക്കറ്റുകളാണ് ഇയാളുടെ വയറ്റില്‍ നിന്നും കണ്ടെത്തിയത്.