സാമ്പത്തിക തട്ടിപ്പ്; മോൺസൻ മാവുങ്കലിന്‍റെ മുൻ മാനേജർ നിധി കുര്യൻ അറസ്റ്റിൽ

single-img
28 March 2024

സാമ്പത്തിക തട്ടിപ്പ് കേസില്‍ മോന്‍സന്‍ മാവുങ്കലിന്‍റെ മുന്‍ മാനേജറെ പൊലീസ് അറസ്റ്റ് ചെയ്തു. ചങ്ങനാശ്ശേരി സ്വദേശിനിയും അറിയപ്പെടുന്ന സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സറുമായ നിധി കുര്യനെയാണ് കോട്ടയം വാകത്താനം പൊലീസ് അറസ്റ്റ് ചെയ്തത്.

മോൺസ്ന്റെ പുരാവസ്തു ബിസിനസിൽ പങ്കാളികളാക്കാം എന്ന് വാഗ്ദാനം ചെയ്തായിരുന്നു നിധി പണം തട്ടിയതെന്ന് പൊലീസ് പറഞ്ഞു. ഇത്തരത്തിൽ ഒരു ദമ്പതികളിൽ നിന്ന് 22 ലക്ഷം രൂപയാണ് നിധി തട്ടിയെടുത്തതെന്നാണ് പരാതി. സമാനമായി ,പുരാവസ്തു നല്‍കാമെന്ന് പറഞ്ഞ് യുവതി പലരില്‍നിന്നും പണം തട്ടിയതായി പൊലീസ് പറയുന്നു.