ഗാര്‍ഹികജീവനക്കാര്‍ക്ക് തൊഴില്‍സുരക്ഷ ഉറപ്പാക്കാൻ കരടുനിയമം തയ്യാറായി

single-img
25 May 2023

ഗാര്‍ഹികജീവനക്കാര്‍ക്ക് തൊഴില്‍സുരക്ഷ ഉറപ്പാക്കാൻ കരടുനിയമം തയ്യാറായി. വീട്ടുജോലിക്കാര്‍, ഹോം നഴ്‌സുമാര്‍ എന്നിവര്‍ക്ക് മിനിമം വേതനവും ആനുകൂല്യങ്ങളും പെൻഷനും ഉറപ്പാക്കുന്നതാണ് നിയമം.

രാജ്യത്ത് ആദ്യമായാണ് വീട്ടുജോലിക്കാരെ ‘തൊഴിലാളി’ എന്ന നിര്‍വചനത്തില്‍ ഉള്‍പ്പെടുത്തി നിയമ പരിരക്ഷ നല്‍കുന്നത്.വീട്ടുജോലികളില്‍ ഏര്‍പ്പെടുന്നവര്‍ ഭൂരിഭാഗവും സ്ത്രീകളായതിനാല്‍ അവരെ ഏജൻസികളും തൊഴിലുടമകളും ചൂഷണംചെയ്യുന്നത് തടയാൻ ലക്ഷ്യമിട്ടാണ് ഡൊമസ്റ്റിക് വര്‍ക്കേഴ്‌സ് (റെഗുലേഷൻ ആൻഡ് വെല്‍ഫെയര്‍) ആക്‌ട് എന്ന പേരിലുള്ള കരടുബില്‍. അടുത്ത നിയമസഭാ സമ്മേളനത്തില്‍ ബില്‍ അവതരിപ്പിക്കും.

കരടുനിയമത്തിലെ നിര്‍ദേശങ്ങള്‍വീട്ടുജോലിക്കാര്‍ക്ക് മികച്ച തൊഴില്‍ അന്തരീക്ഷം, ജീവിതാവസ്ഥ, തൊഴില്‍സുരക്ഷ, ആരോഗ്യം തുടങ്ങിയവ ഉറപ്പാക്കണം.തൊഴില്‍സമയവും അവധിയും തൊഴില്‍ക്കരാറില്‍ വ്യവസ്ഥ ചെയ്യണം.ഏജൻസികള്‍ സര്‍ക്കാര്‍ രൂപവത്കരിക്കുന്ന ബോര്‍ഡില്‍ രജിസ്റ്റര്‍ ചെയ്യണം. ഇല്ലെങ്കില്‍ ഒരുവര്‍ഷം തടവോ 10,000 രൂപ പിഴയോ രണ്ടും ചേര്‍ന്നതോ ആയ ശിക്ഷ ലഭിക്കും.ജോലിക്കു നിയമിക്കുന്നവരുടെ പശ്ചാത്തലവും മെഡിക്കല്‍ രേഖകളും ഏജൻസി പരിശോധിച്ച്‌ ഉറപ്പാക്കണം. വേതനത്തിന്റെ 10 ശതമാനമേ രജിസ്‌ട്രേഷൻ ഫീസായി ഈടാക്കാവൂ.വേതനം, അവധി, ആനുകൂല്യം, വിശ്രമസൗകര്യം തുടങ്ങിയവ ജോലിക്കാര്‍ക്ക് ഉറപ്പാക്കണം.

15 വയസ്സില്‍ താഴെയുള്ളവരെ നിയമിക്കാൻ പാടില്ല. 15 വയസ്സ് പൂര്‍ത്തിയായവരെയും 18 വയസ്സിനു താഴെയുള്ളവരെയും നിയമിക്കുമ്ബോള്‍ രക്ഷിതാക്കളുടെ സമ്മതപത്രം വാങ്ങണം.ജോലിയെടുക്കുന്നവരുടെ വിദ്യാഭ്യാസമോ സുരക്ഷിതത്വമോ തടസ്സപ്പെടാൻ പാടില്ല. നേരിട്ടു നിയമിക്കുകയാണെങ്കില്‍ ലെറ്റര്‍ ഓഫ് എൻഗേജ്‌മെന്റ് നല്‍കണം. അനുവാദമില്ലാതെ മറ്റു ജോലികള്‍ ചെയ്യിക്കരുത്.വീട്ടുജോലിക്കാര്‍ക്ക് രജിസ്‌ട്രേഷൻ നമ്ബര്‍, തിരിച്ചറിയല്‍ കാര്‍ഡ് എന്നിവയുണ്ടാവും. പിരിച്ചുവിടാൻ ഏഴുദിവസംമുമ്ബ് നോട്ടീസ് നല്‍കണം.പരാതികള്‍ പരിശോധിക്കാൻ അസി.ലേബര്‍ ഓഫീസറില്‍ കുറയാത്ത ഉദ്യോഗസ്ഥനെ നിയമിക്കണം. തൊഴില്‍പ്രശ്നങ്ങള്‍ പരിഹരിക്കാൻ തര്‍ക്കപരിഹാര കൗണ്‍സില്‍ രൂപവത്കരിക്കണം.

വീട്ടുജോലിക്കാരുടെ ക്ഷേമവും ആനുകൂല്യങ്ങളും ഉറപ്പാക്കാൻ പ്രത്യേക ബോര്‍ഡുണ്ടാവും.65 വയസ്സ് പൂര്‍ത്തിയായവര്‍ക്ക് പെൻഷൻ. ജീവനക്കാര്‍ക്ക് അഞ്ചുവര്‍ഷത്തില്‍ കുറയാത്ത തുക ബോര്‍ഡില്‍ അടച്ചാല്‍ ആനുകൂല്യങ്ങള്‍ ലഭിക്കും.രോഗം, അപകടം എന്നീ ഘട്ടങ്ങളില്‍ സഹായധനം ഉറപ്പാക്കും.പെണ്‍കുട്ടികളുടെ വിവാഹത്തിന് സഹായധനം, ഭവന-വിദ്യാഭ്യാസ വായ്പകള്‍ തുടങ്ങിയവ ലഭ്യമാക്കും.