കിടപ്പുരോഗിയായ സഹോദരനെ ഡോക്ടർ കുത്തി കൊലപ്പെടുത്തി

single-img
24 September 2022

തിരുവനന്തപുരം: കിടപ്പുരോഗിയായ യുവാവിനെ സഹോദരന്‍ കുത്തിക്കൊലപ്പെടുത്തി. തിരുവനന്തപുരം വര്‍ക്കലയിലാണ് സംഭവം.

മേല്‍വെട്ടൂര്‍ സ്വദേശി സന്ദീപ് (47) ആണ് കൊല്ലപ്പെട്ടത്. വെറ്റിനറി ഡോക്ടറായ സഹോദരന്‍ സന്തോഷിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.

നെഞ്ചില്‍ കത്തി കുത്തിയിറക്കിയ നിലയിലാണ് സന്ദീപിനെ ആശുപത്രിയിലെത്തിച്ചത്. നാലു വര്‍ഷമായി സന്ദീപ് കിടപ്പിലായിരുന്നു. സന്ദീപിനെ വീടിന്റെ ഔട്ട്ഹൗസിലാണ് പാര്‍പ്പിച്ചിരുന്നത്.