ആശയക്കുഴപ്പം മാറി; ട്രഷറികളില്‍ 2000 രൂപയുടെ നോട്ട് സ്വീകരിക്കണമെന്ന് സര്‍ക്കാര്‍ നിര്‍ദേശം

single-img
22 May 2023

ട്രഷറികളില്‍ 2000 രൂപയുടെ നോട്ട് സ്വീകരിക്കണമെന്ന് സര്‍ക്കാര്‍ നിര്‍ദേശം.

രണ്ടായിരത്തിന്റെ നോട്ട് റിസര്‍വ് ബാങ്ക് പിന്‍വലിച്ചതിനാല്‍ നോട്ടുകള്‍ സ്വീകരിക്കേണ്ടെന്ന നിലപാടിലായിരുന്നു ട്രഷറി വകുപ്പ് ആദ്യം. എന്നാല്‍, നോട്ടുകള്‍ സെപ്റ്റംബര്‍ 30 വരെ ബാങ്കുകളില്‍ നല്‍കി മാറ്റിയെടുക്കാന്‍ ആര്‍ബിഐ അവസരം നല്‍കിയിട്ടുണ്ട്. ഈ സാഹചര്യത്തില്‍ നോട്ട് സ്വീകരിക്കാതിരിക്കുന്നത് നിയമവിരുദ്ധമാണെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി.

2000 രൂപയുടെ നോട്ട് സ്വീകരിക്കുമെന്ന് കെഎസ്‌ആര്‍ടിസിയും വ്യക്തമാക്കിയിട്ടുണ്ട്. എല്ലാ യൂണിറ്റുകള്‍ക്കും ഇതുസംബന്ധിച്ച്‌ നിര്‍ദേശം നല്‍കിയെന്നും ഇക്കര്യത്തില്‍ പരാതി ഉയര്‍ന്നാല്‍ കര്‍ശനനടപടിയുണ്ടാവുമെന്നും കെഎസ്‌ആര്‍ടിസി മാനേജ്‌മെന്റ് അറിയിച്ചു. അതേസമയം ബിവറേജസ് കോര്‍പ്പറേഷന്റെ വില്‍പ്പനശാലകളില്‍ 2000ത്തിന്റെ നോട്ടുകള്‍ നിലവില്‍ സ്വീകരിക്കില്ല.