നിയമസഭ തെരഞ്ഞെടുപ്പിന് പിന്നാലെ ത്രിപുരയില്‍ തുടങ്ങിയ സംഘര്‍ഷം തുടരുന്നു


ദില്ലി: നിയമസഭ തെരഞ്ഞെടുപ്പിന് പിന്നാലെ ത്രിപുരയില്‍ തുടങ്ങിയ സംഘര്‍ഷം തുടരുന്നു. വിവിധയിടങ്ങളില്‍ നടന്ന ബിജെപി – സിപിഎം – കോണ്‍ഗ്രസ് സംഘര്‍ഷങ്ങളില്‍ ഇത് വരെ നൂറ് പേര്‍ക്ക് പരിക്കേറ്റു.
അതേസമയം, ബഗന്‍ബസാറിലെ സിപിഎം പ്രവര്‍ത്തകന്‍റെ കൊലപാതകത്തില്‍ ബിജെപി പഞ്ചായത്ത് അംഗത്തെ അറസ്റ്റ് ചെയ്തു.
ഫെബ്രുവരി പതിനാറിലെ വോട്ടെടുപ്പിന് തലേദിവസം രാത്രിയാണ് ത്രിപുരയില്‍ പലയിടത്തും സംഘര്‍ഷം തുടങ്ങിയത്. വോട്ടെടുപ്പ് ദിവസവും വിവിധയിടങ്ങളില്‍ ബിജെപി – സിപിഎം – കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തമ്മില്‍ ഏറ്റുമുട്ടിയിരുന്നു. ഇത് വരെ ഇരുപതിലധികം പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ബഗാന്‍ ബസാറിലെ സിപിഎം പ്രവര്‍ത്തകന്‍റെ കൊലപാതകത്തോടെ സംസ്ഥാനത്തെ സംഘര്‍ഷ സാഹചര്യം വര്‍ധിച്ചു. സിപിഎം പ്രവര്‍ത്തകനായ ദിലീപ് ശുക്ല ദാസാണ് കഴിഞ്ഞ ദിവസത്തെ അക്രമത്തില്‍ കൊല്ലപ്പെട്ടത്. ബിജെപി പ്രവര്‍ത്തകരാണ് ആക്രമണം നടത്തിയതെന്നാണ് കുടുബത്തിന്‍റെ ആരോപണം. പ്രവര്‍ത്തകന്‍റെ മൃതദേഹം വിട്ട് തരുന്നില്ലെന്ന് ആരോപിച്ച് ഇന്നലെ സിപിഎം കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ജിബിപി- അഗര്‍ത്തല റോഡ് ഉപരോധിച്ചു. പ്രതിഷേധത്തിനൊടുവിലാണ് പൊലീസ് മൃതദേഹം വിട്ട് നല്‍കിയത്.