മുഖ്യമന്ത്രി ഭരണഘടനാ ബാധ്യത നിര്‍വഹിച്ചില്ല; ആരോപണവുമായി ഗവർണർ

single-img
9 October 2023

സംസ്ഥാന സര്‍ക്കാരിനും മുഖ്യമന്ത്രി പിണറായി വിജയനുമെതിരെ വീണ്ടും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. മുഖ്യമന്ത്രി ഭരണഘടനാ ബാധ്യത നിര്‍വഹിച്ചില്ലെന്ന് ഗവര്‍ണര്‍ കുറ്റപ്പെടുത്തി. പാസാക്കിയ ബില്ലുകളെ സംബന്ധിച്ച് വിശദീകരിക്കാന്‍ ഒരുതവണ പോലും വന്നില്ല എന്നും ഗവര്‍ണര്‍ ആരോപിച്ചു.

അത്പോലെ തന്നെ, സര്‍ക്കാര്‍ കാര്യങ്ങള്‍ മുഖ്യമന്ത്രി രാജ്ഭവനെ കൃത്യമായി ധരിപ്പിക്കണമായിരുന്നു. ഗവര്‍ണര്‍ ഒരു റബ്ബര്‍ സ്റ്റാംപ് ആണെന്ന് കരുതരുതെന്നും സമ്മര്‍ദങ്ങള്‍ക്ക് വഴങ്ങില്ലെന്നും അദ്ദേഹം പറഞ്ഞു. സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ പോകട്ടെ, സുപ്രീം കോടതി വിശുദ്ധ പശുവാണ്, കോടതി പറയുന്നത് പാലിക്കാന്‍ താൻ ബാധ്യസ്ഥനെന്നും ഗവര്‍ണര്‍ പറഞ്ഞു.

പശ്ചിമ ബംഗാള്‍ കേസിലെ പരാമര്‍ശം തനിക്കുള്ള ഓര്‍മ്മപ്പെടുത്തലായി കരുതുന്നില്ല. മാധ്യമങ്ങളെയും ഗവര്‍ണര്‍ വിമര്‍ശിച്ചു. മാധ്യമങ്ങള്‍ സെന്‍സേഷന് വേണ്ടി ശ്രമിക്കുകയാണ്. മാധ്യമ പ്രവര്‍ത്തനം പരിഹാസ്യമാക്കിയെന്നും മാധ്യമങ്ങളെ സമ്മര്‍ദ്ദത്തിനു വേണ്ടി ഉപയോഗിക്കുന്നുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി.