ഏഴ് വിഷയങ്ങള്‍ക്ക് മുന്‍ഗണന നല്‍കി കേന്ദ്ര സര്‍ക്കാറിന്‍റെ 2023-24ലെ ബജറ്റ്

single-img
1 February 2023

ന്യൂഡല്‍ഹി: ഏഴ് വിഷയങ്ങള്‍ക്ക് മുന്‍ഗണന നല്‍കി കേന്ദ്ര സര്‍ക്കാറിന്‍റെ 2023-24ലെ ബജറ്റ്. വികസനം, കര്‍ഷക ക്ഷേമം, യുവശക്തി, പിന്നാക്ക ക്ഷേമം, ഊര്‍ജ സംരക്ഷണം, ഊര്‍ജ മേഖലയിലെ തൊഴില്‍ അവസരങ്ങള്‍, സാധാരണക്കാരനിലും എത്തിച്ചേരല്‍ എന്നിവയാണ് മുന്‍ഗണന വിഷയങ്ങളായി ചൂണ്ടിക്കാട്ടുന്നത്.

യുവാക്കള്‍ക്ക് മുന്‍തൂക്കം നല്‍കി പൗരന്മാര്‍ക്ക് അവസരങ്ങള്‍ വര്‍ധിപ്പിക്കല്‍, വളര്‍ച്ചക്കും തൊഴിലവസരം സൃഷ്ടിക്കുന്നതിനും പ്രചോദനം, സമ്ബദ് വ്യവസ്ഥയെ സുസ്ഥിരമാക്കുക എന്നീ മൂന്നു ഘടകങ്ങള്‍ക്കാണ് കേന്ദ്ര ബജറ്റ് ഊന്നല്‍ നല്‍കുന്നത്.

ഇന്ത്യന്‍ സമ്ബദ്ഘടന ശരിയായ ദിശയിലാണെന്നും രാജ്യത്തിന്‍റെ വളര്‍ച്ചാ നിരക്ക് 7 ശതമാനത്തിലെത്തുമെന്നും കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍ വ്യക്തമാക്കി. ആഗോള പ്രതിസന്ധിക്കിടയിലും തല ഉയര്‍ത്താവുന്ന നേട്ടം കൈവരിച്ചു.

വളര്‍ച്ചയുടെ ഫലം എല്ലാ വിഭാഗങ്ങളിലും എത്തും. ലോകം ഇന്ത്യയെ മതിപ്പോടെ നോക്കുന്നു. 2047ലെ ഇന്ത്യയുടെ വികസനത്തിലേക്കുള്ള ബ്ലൂപ്രിന്‍റ് ആകും ബജറ്റ്. ലോകം ഇന്ത്യന്‍ സമ്ബദ് രംഗത്തിന്‍റെ ശക്തി തിരിച്ചറിയുന്നുവെന്നും കേന്ദ്ര ധനമന്ത്രി ചൂണ്ടിക്കാട്ടി.