വിദ്വേഷ രാഷ്ട്രീയത്തെയും മതഭ്രാന്തിനെയും ദൂരെയെറിഞ്ഞ കര്‍ണാടക ജനതക്ക് നന്ദി: പ്രകാശ് രാജ്

single-img
13 May 2023

കർണാടകാ തെരഞ്ഞെടുപ്പിൽ വിദ്വേഷ രാഷ്ട്രീയത്തെയും മതഭ്രാന്തിനെയും ദൂരെയെറിഞ്ഞ കര്‍ണാടക ജനതക്ക് നന്ദി അറിയിക്കുന്നതായി നടന്‍ പ്രകാശ് രാജ്. തന്റെ സോഷ്യൽ മീഡിയാ ട്വീറ്റിൽഡ് രാജാവ് നഗ്നനാണെന്നും പ്രകാശ് രാജ് എഴുതി.

പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥും പിന്തിരിഞ്ഞു നടക്കുമ്പോൾ ബിജെപിയുടെ പതാകകള്‍ നിറച്ച ചാക്കുകളുമായി അമിത് ഷാ വാഹനം ഓടിക്കുന്നതായിട്ടുള്ള ചിത്രവും പരിഹാസ രൂപേണെ പ്രകാശ് രാജ് ട്വിറ്ററില്‍ പങ്കുവെച്ചിട്ടുണ്ട്. ഈ ചിത്രത്തിലെ വാഹനത്തില്‍ ‘ടാറ്റ ബൈ ബൈ’ എന്ന വാചകവും കാണാവുന്നതാണ്.

അതേസമയം, ഇന്ന് കർണാടകയിൽ വലിയ വിജയമാണ് കോൺഗ്രസ് നേടിയത്. ആകെയുള്ള 137 സീറ്റിൽ ​കോൺഗ്രസ് വിജയിച്ചപ്പോൾ ബി.ജെ.പി കേവലം 65ലേക്ക് ഒതുങ്ങി. 19 സീറ്റിൽ മാത്രമാണ് ജനതാദളിന് വിജയിക്കാനായത്.