അഞ്ചു ജില്ലകളില്‍ താപനില മുന്നറിയിപ്പ്; താപാഘാത സാധ്യത; ജാഗ്രതാ നിര്‍ദേശം

single-img
14 April 2023

തിരുവനന്തപുരം: കനത്ത ചൂടില് കേരളം വെന്തുരുകുകയാണ്.

വടക്കന് ജില്ലകളിലും മധ്യകേരളത്തിലുമാണ് അതിതീവ്രമായ ചൂട് അനുഭവപ്പെടുന്നത്. സംസ്ഥാനത്ത് അഞ്ചു ജില്ലകളില് ഇന്നും കനത്ത ചൂട് ഉണ്ടാകുമെന്നാണ് ദുരന്ത നിവാരണ അതോറിട്ടി മുന്നറിയിപ്പ് നല്കിയിട്ടുള്ളത്. തൃശൂര്, പാലക്കാട്, കണ്ണൂര് ജില്ലകളില് ഉയര്ന്ന താപനില 39 ഡിഗ്രി സെല്ഷ്യസ് വരെ ( സാധാരണയെക്കാള് 4 ഡിഗ്രി വരെ കൂടുതല് ) ഉയരാന് സാധ്യതയുണ്ട്. കോട്ടയം, കോഴിക്കോട് ജില്ലകളില് 37 ഡിഗ്രി സെല്ഷ്യസ് വരെയും (സാധാരണയെക്കാള് 3 ഡിഗ്രി വരെ കൂടുതല്) താപനില ഉയരാന് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

മനുഷ്യശരീരത്തില് അനുഭവപ്പെടുന്ന ചൂടിന്റെ തീവ്രത വിലയിരുത്തുന്ന താപസൂചിക (ഹീറ്റ് ഇന്ഡക്സ്) 7 ജില്ലകളില് അതീവ ജാഗ്രത പുലര്ത്തേണ്ട 58 എന്ന നിലവാരത്തില് എത്തിയതായാണ് വിലയിരുത്തല്. സംസ്ഥാനത്തെ മിക്ക പ്രദേശങ്ങളും താപാഘാത സാധ്യതയുള്ള 45 മുതല് 50 വരെ എന്ന സൂചികയിലുമാണ്. ഈ സാഹചര്യത്തില് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി ജാഗ്രതാ നിര്ദേശം നല്കി. ആശ്വാസമായി മഴയെത്തും കൊടും ചൂടില് ആശ്വാസമായി വരുന്ന നാലു ദിവസം മിക്കവാറും എല്ലാ ജില്ലകളിലും വേനല്മഴ ലഭിച്ചേക്കും.

ഇടിമിന്നലിനും സാധ്യതയുണ്ട്. ചെറുമഴകള് ലഭിക്കുന്നത് അന്തരീക്ഷ ഈര്പ്പം വര്ധിപ്പിക്കുന്നതല്ലാതെ ചൂട് കുറയ്ക്കാന് സഹായകരമാകില്ലെന്നാണ് നിഗമനം