സര്‍ക്കാര്‍ വര്‍ധിപ്പിച്ച പാചകവാതക വില വേണ്ടെന്ന് വെക്കാന്‍ തെലങ്കാന സര്‍ക്കാറിന്റെ ആലോചന

single-img
3 March 2023

ഹൈദരാബാദ്: കഴിഞ്ഞ ദിവസം കേന്ദ്ര സര്‍ക്കാര്‍ വര്‍ധിപ്പിച്ച പാചകവാതക വില വേണ്ടെന്ന് വെക്കാന്‍ തെലങ്കാന സര്‍ക്കാറിന്റെ ആലോചന.

വില വര്‍ധനവ് ഒഴിവാക്കാനുള്ള നിര്‍ണായക തീരുമാനം മുഖ്യമന്ത്രി കെ. ചന്ദ്രശേഖര്‍ റാവുവിന്റെ പരിഗണനയിലാണെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. മാര്‍ച്ച്‌ ഒന്നിനാണ് ഗാര്‍ഹിക എല്‍പിജി സിലിണ്ടറിന് 50 രൂപയും വാണിജ്യ സിലിണ്ടറിന് 350 രൂപയും ഒറ്റയടിക്ക് വര്‍ധിപ്പിച്ചത്. വിലവര്‍ധനവ് സംബന്ധിച്ച്‌ ചന്ദ്രശേഖര റാവു ധനകാര്യ, സിവില്‍ സപ്ലൈസ് ഉദ്യോഗസ്ഥരുമായി വിഷയം ചര്‍ച്ച ചെയ്തു.


2008ല്‍ മുഖ്യമന്ത്രിയായിരുന്ന രാജശേഖര്‍ റെഡ്ഡിയും വില വര്‍ധനവ് സംസ്ഥാനത്ത് നടപ്പാക്കില്ലെന്ന് തീരുമാനിച്ചിരുന്നു. യുപിഎ സര്‍ക്കാര്‍ അന്ന് 50 രൂപയാണ് വര്‍ധിപ്പിച്ചത്. അന്ന് സര്‍ക്കാര്‍ ഓയില്‍ മാര്‍ക്കറ്റിംഗ് കമ്ബനികള്‍ക്ക് പണം തിരികെ നല്‍കിയാണ് വില വര്‍ധനവിന്റെ ഭാരം ജനങ്ങളില്‍ നിന്നൊഴിവാക്കിയത്. ഈ തീരുമാനം 2009ലെ തെരഞ്ഞെടുപ്പില്‍ രാജശേഖരയെ റെഡ്ഡിയെ തുണച്ചു.