സർക്കാർ ബസ്സിൽ സ്ഥിരമായി യാത്ര ചെയ്യുന്നവർക്ക് ഇളവ് പ്രഖ്യാപിച്ച് തമിഴ്നാട് സർക്കാർ

single-img
1 April 2023

തമിഴ്‍നാട്ടിൽ സർക്കാർ ബസ്സിൽ സ്ഥിരമായി യാത്ര ചെയ്യുന്നവർക്ക് ഇളവ് പ്രഖ്യാപിച്ച് തമിഴ്നാട് സർക്കാർ.തമിഴ്‍നാട് ഗതാഗത മന്ത്രി എസ്എസ് ശിവശങ്കറാണ് ബുധനാഴ്ച്ച പുതിയ ആനുകൂല്യം പ്രഖ്യാപിച്ചത്. നേരത്തേ ടിക്കറ്റ് ബുക്ക് ചെയ്ത മാസത്തിൽ അഞ്ച് തവണയിൽ കൂടുതൽ യാത്ര ചെയ്തവർക്കാണ് കൺസെഷന് അർഹതയുണ്ടായിരിക്കുക.

വരുന്ന അഞ്ച് യാത്രയ്ക്ക് 50 ശതമാനം കൺസെഷനാണ് സർക്കാർ പ്രഖ്യാപിച്ചിരിക്കുന്നത്. ഇതോടൊപ്പം സർക്കാർ ബസ്സിൽ വനിതാ യാത്രക്കാർക്കും ആനുകൂല്യങ്ങൾ പ്രഖ്യാപിച്ചിട്ടുണ്ട്. എല്ലാ SETC ബസ്സുകളിലും നാല് സീറ്റുകൾ സ്ത്രീകൾക്കായി മാറ്റിവെക്കും.

യാത്ര പുറപ്പെടുന്നതിന് 24 മണിക്കൂർ മുമ്പ് വരെ വനിതാ യാത്രക്കാർക്ക് ഓൺലൈൻ റിസർവേഷനും ലഭ്യമാകും. സർക്കാർ ബസ്സിൽ സ്ത്രീകളുടെ പങ്കാളിത്തം വർധിപ്പിക്കുന്നതിന്റെ ഭാഗമായാണ് പുതിയ പ്രഖ്യാപനങ്ങൾ.ഡിപ്പോകളിൽ ജീവനക്കാർക്കായി എയർകണ്ടീഷൻ ചെയ്ത വിശ്രമമുറികളും സജ്ജമാക്കും. പത്താം ക്ലാസ്, പ്ലസ്ടു പരീക്ഷകളിൽ ഉന്ന വിജയം നേടുന്ന ട്രാൻസ്പോർട്ട് ജീവനക്കാരുടെ മക്കൾക്ക് ക്യാഷ് പ്രൈസ് നൽകും. ഇതിനായി 18.90 ലക്ഷം രൂപ വകയിരുത്തും.