അരുൺ ഗോപി- ദിലീപ് ചിത്രത്തിൽ ജോയിൻ ചെയ്ത് നടി തമന്ന
16 October 2022
സൂപ്പർ ഹിറ്റായ രാമലീലയ്ക്ക് ശേഷം സംവിധായകൻ അരുൺ ഗോപിയും ദിലീപും ഒന്നിക്കുന്ന ചിത്രത്തിൽ ജോയിൻ ചെയ്ത് തെന്നിന്ത്യൻ നടി തമന്ന. ഇന്ന് സിനിമാ സെറ്റിലെത്തിയ തമന്നയെ പൂക്കൾ നൽകി ദിലീപ് സ്വീകരിച്ചു. തമന്ന ആദ്യമായാണ് ഒരു മലയാള സിനിമയിൽ വേഷമിടുന്നത്.
ഉദയകൃഷ്ണ തിരക്കഥ ഒരുക്കുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് ഏതാനും നാളുകൾക്ക് മുൻപ് ആരംഭിച്ചിരുന്നു. തമിഴിൽ നിന്നും നടൻ ശരത് കുമാറും ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നു.
ഈ സിനിമ ദിലീപിന്റെ കരിയറിലെ 147-ാം സിനിമയാണ്. അജിത്ത് വിനായക ഫിലിംസിന്‍റെ ബാനറില്‍ വിനായക അജിത്ത് ആണ് ചിത്രത്തിന്‍റെ നിര്‍മാണം. ഷാജി കുമാര്‍ ആണ് ഛായാഗ്രഹണം.