വിഗ്രഹ ആരാധന ഇസ്ലാമിൽ നിഷിദ്ധം; കടകളിൽ സ്ഥാപിച്ച സ്ത്രീ രൂപത്തിലുള്ള ബൊമ്മകളുടെ മുഖം മറച്ച് താലിബാൻ

single-img
18 January 2023

വിഗ്രഹ ആരാധന ഇസ്ലാമിൽ നിഷിദ്ധമെന്നും അന്യ സ്ത്രീകളെ നോക്കുന്നത് നിയമവിരുദ്ധം എന്ന് പറഞ്ഞുകൊണ്ട് അഫ്ഗാനിസ്ഥാനിലെ കടകളിൽ സ്ഥാപിച്ചിരിക്കുന്ന സ്ത്രീകളുടെ രൂപത്തിലുള്ള ബൊമ്മകളുടെ മുഖം മറയ്ക്കുകയാണ് താലിബാൻ ഭരണകൂടം.അഫ്‌ഗാനിലെ വിവിധ വസ്ത്രവ്യാപാരശാലകളിൽ പ്രദർശിപ്പിച്ചിരിക്കുന്ന സ്ത്രീരൂപത്തിലുള്ള ബൊമ്മകളിലാണ് പുതിയ പരിഷ്ക്കാരം.

ഇവയ്ക്ക് സ്ത്രീരൂപമാണ് എന്ന കാരണം ചൂണ്ടിക്കാട്ടി തുണി കൊണ്ടും ചാക്ക് കൊണ്ടും അലുമിനീയം ഫോയിൽ കൊണ്ടുമാണ് മുഖം മൂടിയത്. ആദ്യഘട്ടത്തിൽ ബൊമ്മകൾ പൂർണ്ണമായും മൂടി ഈടുകയായിരുന്നു. പക്ഷെ ഇതുപോലെയുള്ള പരിഷ്ക്കാരങ്ങൾ കച്ചവടത്തെ പ്രതികൂലമായി ബാധിക്കുന്നുവെന്ന പരാതിയുമായി കടയുടമകൾ ഉയർത്തിയതോടെ ബൊമ്മകളുടെ മുഖം മാത്രം മറച്ചാൽ മതിയെന്ന നിലപാട് താലിബാൻ സ്വീകരിക്കുകയായിരുന്നു.

വിഗ്രഹ ആരാധന ഇസ്ലാമിൽ നിഷിദ്ധമാണെന്ന വാദം ഉയർത്തി ആയിരുന്നു ഇത്തരം പരിഷ്ക്കാരം നടപ്പാക്കിയതിന് പിന്നിൽ. മാത്രമല്ല, അന്യ സ്ത്രീകളെ നോക്കുന്നത് തെറ്റാണ് എന്നും ഇസ്ലാമിക ശാസനത്തിൽ പറയുന്നു. കടകളിലെ സ്ത്രീ ബൊമ്മകളെ നോക്കി നിൽക്കുന്നത് ശരിഅത്ത് നിയമത്തിന്റെ ലംഘനമാണെന്നും ചൂണ്ടി ഇസ്ലാമിക കാര്യങ്ങൾ കൈകാര്യം ചെയ്യുന്ന മന്ത്രാലയം ഉത്തരവും ഇറക്കിയിരുന്നു.