പൊലീസുകാര്‍ക്കെതിരെ കുരുമുളക് സ്പ്രേ ആക്രമണം നടത്തിയ പ്രതി അറസ്റ്റില്‍

single-img
13 March 2023

കുരുമുളക് സ്‌പ്രേ തളിച്ച്‌ പൊലീസ് ഉദ്യോഗസ്ഥരെ ആക്രമിച്ച സംഭവത്തില്‍ പ്രതി അറസ്റ്റില്‍. പാലാരിവട്ടം മണപ്പുറക്കല്‍ മില്‍കി സദേഖിനെയാണ് പൊലീസ് പിടികൂടിയത്.

പാലാരിവട്ടത്ത് വെച്ച്‌ പൊലീസ് നടത്തിയ പരിശോധനക്കിടയിലായിരുന്നു സംഭവം.

ഈ മാസം ഒന്നിന് പൊലീസ് നടത്തിയ പരിശോധനയില്‍ പ്രതി സഞ്ചരിച്ച കാറില്‍ നിന്നും കഞ്ചാവ് പിടികൂടിയിരുന്നു. തുടര്‍ന്ന് കയ്യിലുണ്ടായിരുന്ന കുരുമുളക് സ്പ്രേ പൊലീസിന്റെ മുഖത്ത് തെളിച്ച്‌ രക്ഷപ്പെട്ടു. പിന്നീട് കാക്കനാട് ഭാഗത്ത് നിന്നാണ് പ്രതിയെ പിടികൂടിയത്.