സൂര്യഗായത്രി കൊലക്കേസ്; പ്രതി അരുണിന് ജീവപര്യന്തം തടവും അഞ്ചുലക്ഷം രൂപ പിഴയും

single-img
31 March 2023

തിരുവനന്തപുരം ജില്ലയിലെ നെടുമങ്ങാട് സൂര്യഗായത്രി കൊലക്കേസിൽ പ്രതിക്ക് ജീവപര്യന്തം തടവും അഞ്ചുലക്ഷം രൂപ പിഴയും. പേയാ​ട് ചി​റ​ക്കോ​ണം വാ​റു​വി​ളാ​ക​ത്ത് വീ​ട്ടി​ൽ അ​രു​ണി​നാണ് (29)​ തി​രു​വ​ന​ന്ത​പു​രം ആ​റാം അ​ഡീ​ഷണ​ൽ സെ​ഷ​ൻ​സ് കോ​ട​തി ജ​ഡ്ജി കെ. ​വി​ഷ്ണു ജീവപര്യന്തം തടവിന് ശിക്ഷിച്ചത്.

ജില്ലയിലെ നെ​ടു​മ​ങ്ങാ​ട് ക​രു​പ്പൂ​ര്​ ഉ​ഴ​പ്പാ​ക്കോ​ണം പു​ത്ത​ൻ ബം​ഗ്ലാ​വി​ൽ വാ​ട​ക​ക്ക്​ താ​മ​സി​ച്ചി​രു​ന്ന സൂ​ര്യ​ഗാ​യ​ത്രി(20)​യെ കു​ത്തി​ക്കൊ​ല​പ്പെ​ടു​ത്തു​ക​യും ത​ട​യാ​ൻ ശ്ര​മി​ച്ച മാ​താ​വ്​ വ​ത്സ​ല​യെ പ​രുക്കേ​ൽ​പ്പി​ക്കു​ക​യും ചെ​യ്ത കേ​സി​ലെ പ്ര​തി കു​റ്റ​ക്കാ​ര​ണെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് വിധി. പ്രേ​മ​നൈ​രാ​ശ്യ​വും വി​വാ​ഹാ​ലോ​ച​ന നി​ര​സി​ച്ച​തി​ലു​ള്ള വി​രോ​ധ​വു​മാ​ണ് കൊ​ല​പാ​ത​ക​ത്തി​ലേ​ക്ക് ന​യി​ച്ച​തെ​ന്ന പ്രോ​സി​ക്യൂ​ഷ​ൻ വാ​ദം കോ​ട​തി അം​ഗീ​ക​രി​ച്ചു.

2021 ആ​ഗ​സ്റ്റ്​ 30-ന്​ ​ഉ​ച്ച​ക്ക്​ ര​ണ്ടോ​ടെ​യാ​യി​രു​ന്നു കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം. സംഭവ സമയം അടുത്തുണ്ടായിരുന്ന സൂ​ര്യ​ഗാ​യ​ത്രി​യു​ടെ മാ​താ​വ്​ വ​ത്സ​ല, പി​താ​വ്​ ശി​വ​ദാ​സ​ൻ എ​ന്നി​വ​രാ​യി​രു​ന്നു കേ​സി​ലെ ദൃ​ക്സാ​ക്ഷി​ക​ൾ. കേസുമായി ബന്ധപ്പെട്ട് 39 സാ​ക്ഷി​ക​ളെ പ്രോ​സി​ക്യൂ​ഷ​ൻ വി​സ്ത​രി​ച്ചു. 64 രേ​ഖ​ക​ളും 49 തൊ​ണ്ടി മു​ത​ലു​ക​ളും ഹാ​ജ​രാ​ക്കി. പ്രോ​സി​ക്യൂ​ഷ​നു​വേ​ണ്ടി പ​ബ്ലി​ക് പ്രോ​സി​ക്യൂ​ട്ട​ർ എം. ​സ​ലാ​ഹു​ദ്ദീ​ൻ, അ​ഡ്വ. വി​നു മു​ര​ളി, അ​ഡ്വ. അ​ഖി​ല ലാ​ൽ, അ​ഡ്വ. ദേ​വി​ക മ​ധു എ​ന്നി​വ​ർ ഹാ​ജ​രാ​യി.