കരുവന്നൂർ മുതൽ തൃശൂർ സഹകരണ ബാങ്ക് വരെ പദയാത്ര നടത്താൻ സുരേഷ്ഗോപി

single-img
19 September 2023

സംസ്ഥാനത്തെ കരുവന്നൂർ ഉൾപ്പെടെയുള്ള സഹകരണ ബാങ്ക് തട്ടിപ്പുകൾക്കെതിരെ തൃശ്ശൂരിൽ ബിജെപി സഹകാരിയായ സംരക്ഷണ യാത്ര സംഘടിപ്പിക്കും. അടുത്ത മാസം 2 ന് കരുവന്നൂർ ബാങ്ക് മുതൽ തൃശൂർ സഹകരണ ബാങ്ക് വരെ സുരേഷ് ഗോപി പദയാത്ര നടത്തും.

സമൂഹത്തിലെ പാവപ്പെട്ടവരുടെ പണമാണ് സിപിഎം നേതാക്കൾ കൊള്ളയടിച്ചിരിക്കുന്നതെന്ന് ബിജെപി കുറ്റപ്പെടുത്തി. സഹകരണമേഖലയെ തകർത്ത് കള്ളപ്പണം വെളുപ്പിക്കുക മാത്രമാണ് സിപിഎമ്മിൻറെ ലക്ഷ്യം. ഇഡിക്കെതിരെ സിപിഎം സമരം ചെയ്യുന്നത് മടിയിൽ കനമുള്ളത് കൊണ്ടാണ്. കോൺഗ്രസും സിപിഎമ്മും സഹകരണ അഴിമതിയിലും പരസ്പരം സഹകരിക്കുകയാണ്.

സംസ്ഥാനത്തെ സഹകരണ ബാങ്കുകളിൽ നടന്ന അഴിമതിക്കെതിരെ രണ്ട് ജില്ലകളിൽ ബിജെപി സഹകരണ അദാലത്ത് നടത്തി കഴിഞ്ഞു.മറ്റ് ജില്ലകളിലും ബിജെപി സഹകരണ അദാലത്തുകൾ സംഘടിപ്പിക്കും. പണം നഷ്ടമായവർക്ക് നീതി ലഭിക്കും വരെ ബിജെപി പോരാടും. അഴിമതിക്കാരെ തുറങ്കിലടയ്ക്കും വരെ പ്രക്ഷോഭം തുടരുമെന്നും ബിജെപി പറഞ്ഞു.