തെരഞ്ഞെടുപ്പിൽ സിപിഎം ബിജെപി ഡീൽ; എന്ത് ചെയ്താലും സുരേഷ് ഗോപി ജയിക്കില്ല: കെ മുരളീധരൻ

single-img
7 April 2024

ലോക്സഭാ തെരഞ്ഞെടുപ്പില്‍ സുരേഷ് ഗോപി തൃശൂര്‍ എടുക്കില്ലെന്നും എന്ത് ചെയ്താലും സുരേഷ് ഗോപി തൃശൂരില്‍ ജയിക്കില്ലെന്നും കോൺഗ്രസ് നേതാവ് കെ മുരളീധരൻ. സിപിഎമ്മിന്റെ ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ച ആദായനികുതി വകുപ്പിന്‍റെ നടപടിക്ക് പിന്നാലെ മോദിയെ സന്തോഷിപ്പിക്കുന്ന നടപടികൾ പിണറായിയിൽ നിന്ന് ഉണ്ടാകുമെന്നും സാഹചര്യം കോൺഗ്രസ് നിരീക്ഷിക്കുകയാണെന്നും കെ മുരളീധരൻ പറഞ്ഞു.

ഇത്തവണ തെരഞ്ഞെടുപ്പിൽ സിപിഎം ബിജെപി ഡീൽ ആണ്, എന്നാൽ എന്ത് ചെയ്താലും സുരേഷ് ഗോപി ജയിക്കില്ല, മുഖ്യമന്ത്രിക്ക് നട്ടെല്ലുണ്ടെങ്കിൽ കോൺഗ്രസുമായി സഖ്യമില്ലെന്ന് പറയട്ടെ, കോൺഗ്രസ് എറിഞ്ഞു കൊടുക്കുന്ന എല്ലിൻ കഷ്ണം കടിയ്ക്കണം, എന്നിട്ട് കേരളത്തിൽ വന്ന് വീരവാദവും പറയണം.

പ്രധാനമന്ത്രി കരുവന്നൂരിൽ വരുന്നതിനുമുമ്പ് ആദ്യം മണിപ്പൂരിൽ പോകണം, കരുവന്നൂർ ആളിക്കത്തിച്ചത് കൊണ്ട് ബിജെപിക്ക് പ്രത്യേകിച്ച് ഗുണം ഒന്നും കിട്ടാൻ പോകുന്നില്ല, ഒരു ബാങ്ക് തകർത്തതിന് ഇടതുപക്ഷത്തെ വോട്ടർമാർ ശിക്ഷിക്കും, കരുവന്നൂർ വിഷയത്തിൽ ഒരക്ഷരം മിണ്ടാത്ത ആളാണ് എൽഡിഎഫ് സ്ഥാനാർഥിയെന്നും കെ മുരളീധരൻ പറഞ്ഞു.