മുകേഷ് അംബാനിക്കും കുടുംബത്തിനും ഇസെഡ് പ്ലസ് സുരക്ഷ അനുവദിക്കാന്‍ സുപ്രീംകോടതി ഉത്തരവ്

1 March 2023

വ്യവസായി മുകേഷ് അംബാനിക്കും കുടുംബത്തിനും ഇസെഡ് പ്ലസ് സുരക്ഷ അനുവദിക്കാന്‍ സുപ്രീംകോടതി ഉത്തരവിട്ടു.
രാജ്യത്തിനകത്തും വിദേശത്തും ഇസെഡ് പ്ലസ് സുരക്ഷ മുകേഷിനും കുടുംബത്തിനും ഉറപ്പാക്കണമെന്നാണ് സുപ്രീംകോടതിയുടെ വിധിയിലുള്ളത്. സുരക്ഷയുടെ ചിലവ് അംബാനി കുടുംബം നല്‍കണമെന്നും വിധിയിലുണ്ട്. ഇതു സംബന്ധിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിനും മഹാരാഷ്ട്ര സര്‍ക്കാരിനും കോടതി നിര്‍ദേശം നല്‍കി. തുടര്‍ച്ചയായുള്ള സുരക്ഷ ഭീഷണി കാരണം മുകേഷിനും കുടുംബത്തിനും സെഡ് പ്ലസ് സുരക്ഷ നല്‍കിയിട്ടുണ്ടെന്ന് നേരത്തെ സര്‍ക്കാര്‍ കോടതിയെ അറിയിച്ചിരുന്നു. രാജ്യത്തിന്‍്റെ സാമ്ബത്തികരംഗം അസ്ഥിരമാക്കുക എന്ന ലക്ഷ്യത്തോടെ മുകേഷിനെതിരെ ഭീഷണി ഉയരുന്നുണ്ടെന്നും രാജ്യത്തിനകത്തും പുറത്തും ഈ സ്ഥിതിയുണ്ടെന്നും കോടതിയില്‍ വാദമുയര്‍ന്നു.