ദില്ലി മുൻ മന്ത്രി സത്യേന്ദ്ര ജയിന് സുപ്രീംകോടതി ഇടക്കാല ജാമ്യം അനുവദിച്ചു

single-img
26 May 2023

ദില്ലി മുൻ മന്ത്രി സത്യേന്ദ്ര ജയിന് സുപ്രീംകോടതി ഇടക്കാല ജാമ്യം അനുവദിച്ചു. ജൂലൈ 11ന് വരെയാണ് ജാമ്യം.

ആറ് ആഴ്ച്ച ചികിത്സയ്ക്കായി സ്വകാര്യ ആശുപത്രിയെ സമീപിക്കും. ദില്ലി സംസ്ഥാനം വിട്ടു പോകാൻ പാടില്ല. മാധ്യമങ്ങളെ കാണാനോ അഭിമുഖം നല്‍കാനോ പാടില്ല തുടങ്ങിയവയാണ് ജാമ്യ വ്യവസ്ഥകള്‍. ആരോഗ്യ കാരണങ്ങള്‍ കണക്കിലെടുത്താണ് ജാമ്യം. ജയിലിലായി ഒരു വര്‍ഷത്തിന് ശേഷമാണ് ജാമ്യം അനുവദിച്ചത്.

കഴിഞ്ഞ മെയ് 30 തിനാണ് കള്ളക്കടത്ത് കേസില്‍ അരവിന്ദ് കെജ്രിവാള്‍ മന്ത്രി സഭയിലെ ആരോഗ്യ മന്ത്രി സത്യേന്ദര്‍ ജെയിൻ അറസ്റ്റിലായത്. 2015-16 കാലയളവില്‍ കേന്ദ്രസര്‍ക്കാര്‍ ഉദ്യോഗസ്ഥനായിരിക്കെ സത്യേന്ദ്ര ജെയിന്‍ വിവിധ കടലാസ് കമ്ബനികളിലൂടെ 4.81 കോടി രൂപ അനധികൃതമായി കൈപ്പറ്റിയെന്നും, പണം കൊല്‍ക്കത്തയിലേക്ക് ഹവാല ഇടപാടിലൂടെ കടത്തിയെന്നുമാണ് എന്‍ഫോഴ്സമെന്‍റ് ഡയറക്ടറേറ്റിന്‍റെ കണ്ടെത്തല്‍. ഈ പണമുപയോഗിച്ച്‌ മന്ത്രി ദില്ലിയില്‍ ഭൂമി വാങ്ങിയെന്നും ഇഡി പറയുന്നു. ഏപ്രിലില്‍ ഈ സ്വത്തുക്കള്‍ ഇഡി കണ്ടുകെട്ടിയിരുന്നു.ബിജെപി കേന്ദ്ര ഏജൻസികളെ രാഷ്ട്രീയമായി ഉപയോഗിക്കുകയാണെന്നാണ് ആംആദ്മി പാര്‍ട്ടിയും അരവിന്ദ് കെജ്രിവാളും ആരോപിക്കുന്നത്. ഇത്തരത്തില്‍ മറ്റ് മന്ത്രിമാരെയും കുടുക്കാൻ സാധ്യതയുണ്ടെന്നും എഎപി ആരോപിക്കുന്നു.