തെരുവുനായ ആക്രമണം രൂക്ഷം; ഹൈക്കോടതിയുടെ പ്രത്യേക സിറ്റിംഗ് ഇന്ന്

single-img
16 September 2022

കൊച്ചി: സംസ്ഥാനത്തെ തെരുവുനായ ആക്രമണം രൂക്ഷമാകുന്ന സാഹചര്യത്തില്‍ ഹൈക്കോടതിയുടെ പ്രത്യേക സിറ്റിംഗ് ഇന്ന് നടക്കും.

വൈകിട്ട് മൂന്ന് മണിക്ക് ജസ്റ്റിസ് എകെ ജയശങ്കരന്‍ നമ്ബ്യാര്‍, പി ഗോപിനാഥ് എന്നിവരടങ്ങിയ ഡിവിഷന്‍ ബ‌ഞ്ച് ആണ് വിഷയം പരിഗണിക്കുക.

തെരുവുനായകളുടെ ആക്രമണത്തില്‍ നിന്ന് പൗരന്‍മാരെ സംരക്ഷിക്കാനുള്ള ബാധ്യത സര്‍ക്കാറിനുണ്ടെന്ന് ഡിവിഷന്‍ ബ‌ഞ്ച് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. അക്രമകാരികളായ നായ്ക്കളെ കണ്ടെത്തി ഉചിതമായ സ്ഥലങ്ങളില്‍ പാര്‍പ്പിക്കാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കണമെന്ന നിര്‍ദ്ദേശവും ഹൈക്കോടതി നല്‍കിയിരുന്നു.

തെരുവുനായ പ്രശ്നത്തില്‍ സര്‍ക്കാര്‍ സ്വീകരിച്ച നടപടികള്‍ ഇന്ന് കോടതിയെ അറിയിക്കണം. നായ്ക്കളെ കൊന്ന് നിയമം കൈയ്യിലെടുക്കരുതെന്ന് ജനത്തെ ബോധവല്‍ക്കരിക്കാന്‍ വേണ്ട നടപടികളും സര്‍ക്കാര്‍ എടുക്കണം എന്ന് കോടതി നിര്‍ദേശിച്ചിരുന്നു.